പമ്പാനദിയില്‍ അച്ഛനും മകളുമടക്കം മൂന്നുപേര്‍ മുങ്ങിമരിച്ചു

പത്തനംതിട്ട -റാന്നിയില്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങിമരിച്ചു. റാന്നിയില്‍ വാടകക്ക് താമസിക്കുന്ന അനില്‍കുമാര്‍, മകള്‍ നിരഞ്ജന, സഹോദരന്റെ മകന്‍ ഗൗതം എന്നിവരാണ് മുങ്ങിപ്പോയത്. മണിക്കൂറുകള്‍ നീണ്ടതിരച്ചിലിലാണ് മൂന്നു മൃതദേഹങ്ങളും കിട്ടിയത്.
നദിയില്‍ മുന്‍ പരിചയമില്ലാത്തവരാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫയര്‍ഫോഴ്‌സും പോലീസും രംഗത്തെത്തി. മന്ത്രി റോഷി അഗസ്റ്റിന്‍, ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണന്‍ എം.എല്‍.എ എന്നിവര്‍ സ്ഥലത്ത് എത്തി.

 

 

Latest News