വിദ്യാര്‍ഥിനികളെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ലൈംഗികാതിക്രമം നടത്തി: അധ്യാപകനെതിരെ കേസ്

കൊല്ലം - കുളത്തുപ്പുഴയില്‍ വിദ്യാര്‍ഥിനികളെ അധ്യാപകന്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് പോലീസ്. െ്രെടബല്‍ എല്‍.പി സ്‌കൂളിലെ അറബി അധ്യാപകന്‍ കാട്ടാക്കട പൂവച്ചല്‍ സ്വദേശി ബാത്തി ഷാനെതിരെയാണ്  കേസ്. പ്രതി ഒളിവിലാണെന്ന് കുളത്തൂപ്പുഴ പോലീസ് അറിയിച്ചു.മൂന്ന് മാസം മുന്‍പാണ് ബാത്തിഷാന്‍ സ്‌കൂളില്‍ അധ്യാപകനായെത്തുന്നത്. അന്നു മുതല്‍ കുട്ടികളെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി. നിരവധി പരാതികള്‍ അധ്യാപകനെതിരെയുണ്ട്. രണ്ട് കുട്ടികളുടെ മൊഴി എടുത്താണ് ഇയാള്‍ക്കെതിരെ പോക്‌സോ, പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തി കുളത്തൂപ്പുഴ പൊലീസ് കേസെടുത്തത്.  
രണ്ട് മാസം മുമ്പ് സ്‌കൂള്‍ അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടും കുട്ടികളെ അധ്യാപകര്‍ വിരട്ടി മടക്കി അയച്ചതായും രക്ഷിതാക്കള്‍ ആരോപിക്കുന്നു. കുട്ടികള്‍ വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിച്ചു. രക്ഷിതാക്കള്‍ പരസ്പരം സംസാരിക്കുകയും മറ്റ് കുട്ടികളോട് കൂടി ചോദിക്കുകയും ചെയ്തപ്പോഴാണ് ബാത്തിഷാന്റെ ചെയ്തികള്‍ പുറത്തായത്. സംഘടിച്ചെത്തിയ രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തി ബഹളം വച്ചതോടെ  അധ്യാപകന്‍ അവധിയെടുത്ത്  മുങ്ങി. ഇതോടെയാണ് രക്ഷിതാക്കള്‍ കുളത്തുപ്പുഴ പോലീസില്‍ പരാതി നല്‍കിയത്. അധ്യാപകന്റെ ലൈഗിംകാതിക്രമം സ്‌കൂള്‍ അധികൃതര്‍ മറച്ചുവച്ചെന്നും ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്നുമുള്ള ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

 

Latest News