എം.സി റോഡില്‍ പന്തളത്ത് ഇന്നും അപകടം, ഒരാള്‍ മരിച്ചു

പത്തനംതിട്ട- എം.സി റോഡില്‍ വീണ്ടും അപകടം. രാവിലെ നടന്ന അപകടത്തില്‍ ഒരാള്‍ മരിച്ചു.  കുരമ്പാല അമ്യത വിദ്യാലയത്തിന് സമീപം കാറും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ യാത്ര ചെയ്ത തിരുവനന്തപുരം പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ ജോസഫ് ഈപ്പന്‍ (66) ആണ് മരിച്ചത്. കാര്‍ ഓടിച്ച കരുനാഗപ്പള്ളി സ്വദേശി അബി (32) യെ ഗുരുതര പരിക്കുകളോടെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ ഉണ്ടായിരുന്ന 4 പേര്‍ക്ക്  പരുക്കേറ്റു.
ഈരാറ്റുപേട്ടയില്‍ നിന്നു തിരുവനന്തപുരത്തേക്ക് പോയ ബസും പന്തളത്തേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. പന്തളം പോലീസും അടൂരില്‍നിന്നു ഫയര്‍ ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്ന് കാറ് വെട്ടി പൊളിച്ചാണ് കാറിലുള്ളവരെ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
വാഹനങ്ങളില്‍നിന്ന് റോഡിലേക്ക് പരന്ന ഡീസല്‍ സമീപത്തെ മില്ലില്‍ നിന്ന്  അറക്കപ്പാടി എത്തിച്ച് മണ്ണുമായി കലര്‍ത്തി നീക്കിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. എല്ലാ ദിവസവും അപകടം നടക്കുന്ന സ്ഥലമായി കുരമ്പാല മാറിയിരിക്കുകയാണ്.

 

Latest News