Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒന്നരക്കോടിയുടെ ബസും തല്ലിയോടിക്കുന്ന  ഗൂണ്ടകളും ബിജെപിക്ക് വേണ്ട-വി. മുരളീധരന്‍ 

തിരുവനന്തപുരം-ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിയ ശേഷമാണ് ഭാരതീയ ജനതാപാര്‍ട്ടി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരള പദയാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നരക്കോടിയുടെ ബസും ജനങ്ങളെ തല്ലിയോടിക്കാന്‍ ഗൂണ്ടകളും ബിജെപിക്ക് വേണ്ട. പൊതുതിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുമ്പോള്‍ ഇത്തരമൊരു യാത്രയിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ബിജെപിക്ക് മാത്രമേ സാധിക്കൂ.
ലൈഫ് വീടിന് നാല് ലക്ഷം കൊടുക്കാന്‍ കേരള സര്‍ക്കാരിന് പണം ഇല്ല,  ഒന്നരക്കോടിയുടെ ബസ് വാങ്ങി യാത്ര നടത്താന്‍  പിണറായിക്ക് പണമുണ്ട്. വട്ടിപ്പലിശക്ക് പണം കടമെടുത്ത് പിണറായി സര്‍ക്കാരിനെ വിശ്വസിച്ച് വീട് പണി തുടങ്ങിയ പാവങ്ങള്‍ ഇന്ന് പെരുവഴിയിലാണ്. ആറ്റിങ്ങലില്‍ നിര്‍മല സീതാരാമന്‍ എത്തി 6000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ചടങ്ങില്‍ നിന്ന് വിട്ട നിന്നയാളാണ് സ്ഥലത്തെ എംപി. 
ദാരിദ്ര്യനിര്‍മാര്‍ജനവും അടിസ്ഥാന സൗകര്യവികസനവും അഴിമതി വിരുദ്ധതയുമാണ് നരേന്ദ്രമോഡി സര്‍ക്കാരിന്റെ നിലപാട്. ഭാരതത്തിന്റെ നഷ്ടപ്പെട്ട യഥാര്‍ഥ സ്വത്വം വീണ്ടെടുക്കാനും ഇക്കാലയളവില്‍ സാധിച്ചു.  65 വര്‍ഷം കൊണ്ട് ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെ ഇരട്ടിയാണ് പത്തുവര്‍ഷം കൊണ്ട് എന്‍ഡിഎ സര്‍ക്കാര്‍ സാധ്യമാക്കിയത്. സദ്ഭരണത്തിന്റെ ഫലങ്ങള്‍ അരിയായും, ശുദ്ധജലമായും, വീടായും, വെള്ളമായും റോഡായും പാലമായും തുറമുഖമായും ഒരു നാട് അനുഭവിക്കുന്നുവെന്നും വി. മുരളീധരന്‍ പറഞ്ഞു.

Latest News