90കളിലെ ബോംബെ, ലക്കി ഭാസ്‌ക്കറിന്റെ  ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മുംബൈ- ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്ലൂരി ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമ 'ലക്കി ഭാസ്‌കര്‍'ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 90കളിലെ ബോംബെ പഞ്ചാത്തലമാക്കി പറയുന്ന ചിത്രത്തിന്റെ തിരക്കഥയും വെങ്കി അറ്റ്ലൂരി തന്നെയാണ് നിര്‍വഹിക്കുന്നത്. മഗധ ബാങ്കില്‍ ജോലി ചെയ്യുന്ന കാഷ്യറുടെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.
90കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധി കാലത്തുള്ള ഒരു ബാങ്ക് ജീവനക്കാരന്റെ ജീവിതവും അയാള്‍ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്. മീനാക്ഷി ചൗധരിയാണ് നായിക. ദേശീയ അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന്‍ ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ലൂക്ക, കുറുപ്പ് തുടങ്ങിയ സിനിമകളുടെ ഛായഗ്രഹണം നിര്‍വഹിച്ച നിമിഷ് രവിയാണ് ലക്കി ഭാസ്‌കറിനെയും കാമറയില്‍ ഒതുക്കുന്നത്.ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും സിത്താര എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശിയും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.

Latest News