Sorry, you need to enable JavaScript to visit this website.

ലോകമെമ്പാടും ജൂതൻമാർക്കെതിരെ ആക്രമണം കൂടി വരുന്നു; അപലപിച്ച് മാർപാപ്പ

വത്തിക്കാൻ സിറ്റി- ഒക്‌ടോബർ 7ന് ഗാസയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ലോകമെമ്പാടും ജൂതന്മാർക്കെതിരെ ലോകവ്യാപകമായി ആക്രമണങ്ങൾ കൂടി വരികയാണെന്നും ഇത് ആശങ്കാജനകമാണെന്നും ഫ്രാൻസിസ് മാർപാപ്പ. ലോകമെമ്പാടുമുള്ള ജൂതന്മാർക്കെതിരായ ആക്രമണങ്ങളുടെ ഭീകരമായ വർദ്ധനയെക്കുറിച്ച് കത്തോലിക്കർ വളരെയധികം ആശങ്കാകുലരാണെന്ന് ഇസ്രായിലിലെ എന്റെ യഹൂദ സഹോദരീ സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ മാർപാപ്പ എഴുതി. 

ഗാസയിലെ ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം ലോകമെമ്പാടുമുള്ള പൊതുജനാഭിപ്രായത്തിൽ ഭിന്നിപ്പുണ്ടാക്കുകയും ആളുകളുടെ മനോഭാവങ്ങളെ മാറ്റുകയും ചെയ്തു. ആളുകൾക്കിടയിൽ വിഭജന നിലപാട് സൃഷ്ടിച്ചു. യഹൂദവിരുദ്ധത രൂപമെടുക്കുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
 

Latest News