സ്വന്തം മരണം പ്രഖ്യാപിച്ച പൂനത്തിനെതിരെ രോഷം പുകയുന്നു, ഇനി നിങ്ങളെ ആര് വിശ്വസിക്കും

സെര്‍വിക്കല്‍ ക്യാന്‍സറിനെതിരെ അവബോധമുണ്ടാക്കാന്‍ തന്റെ മരണവാര്‍ത്ത് വ്യാജമായി പുറത്തുവിട്ട നടി പൂനം പാണ്ഡെക്കെതിരെ ഇന്റര്‍നെറ്റില്‍ രോഷം പടരുന്നു. പ്രമോഷനുകള്‍ക്കായി ഇത്തരമൊരു തന്ത്രം ഉപയോഗിച്ചതില്‍ പ്രകോപിതരായ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കടുത്ത രീതിയിലാണ് പ്രതികരിച്ചത്.

ഫെബ്രുവരി രണ്ടിന് പൂനം പാണ്ഡെയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നുള്ള ഒരു പ്രസ്താവന രാജ്യത്തെ ഞെട്ടിച്ചു. സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ചാണ് പൂനം മരണത്തിന് കീഴടങ്ങിയതെന്ന് കുറിപ്പില്‍ പൂനത്തിന്റെ ടീം സൂചിപ്പിച്ചിരുന്നു. ഇന്ന് രാവിലെ പൂനം ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തു, താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പ്രഖ്യാപിക്കുകയും സെര്‍വിക്കല്‍ ക്യാന്‍സറിനെ കുറിച്ച് അവബോധം പ്രചരിപ്പിക്കുന്ന ഒരു കുറിപ്പ് എഴുതുകയും ചെയ്തു. അവരുടെ തന്ത്രം ഭൂരിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കും രസിച്ചില്ല.

'അടുത്ത തവണ ആളുകള്‍ നിങ്ങളെ ഗൗരവമായി കാണില്ല, നിങ്ങള്‍ നിങ്ങളുടെ മുഴുവന്‍ വിശ്വാസ്യതയും നശിപ്പിച്ചു', 'എന്തെങ്കിലും  പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും പരിഹാസ്യമായ മാര്‍ഗമാണിത്', 'സെര്‍വിക്കല്‍ പോലുള്ള ഗുരുതരമായ പ്രശ്‌നത്തെ ചൂഷണം ചെയ്യുക' തുടങ്ങിയ കമന്റുകള്‍ അവര്‍ പോസ്റ്റ് ചെയ്തു. വിലകുറഞ്ഞ പ്രചാരണത്തിന് ക്യാന്‍സര്‍ തീര്‍ത്തും അപമാനകരമാണ്. അവബോധം പ്രചരിപ്പിക്കാന്‍ നിങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് പ്രശംസനീയമാണ്, എന്നാല്‍ നിങ്ങളുടെ സ്വന്തം മരണത്തെ വ്യാജമായി പ്രചരിപ്പിക്കുന്നത് ശരിയല്ല. അതിജീവിച്ചവരോടും ഇരകളോടും ഉള്ള ആദരവ് ഇത്തരം സ്റ്റണ്ടുകളേക്കാള്‍ പ്രധാനമാണ് തുടങ്ങി നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നത്.

 

Latest News