കൊച്ചിയുടെ കഥയുമായി 'പാലന്‍ക്വിന്‍ സെല്ലുലോയ്ഡ്' ഒരുങ്ങുന്നു

സംവിധായികയും തിരക്കഥാകൃത്തും അഭിനേതാക്കളും പുതുമുഖങ്ങള്‍

കൊച്ചി- സംവിധായിക, തിരക്കഥാകൃത്ത്, എഡിറ്റര്‍, അഭിനേതാക്കള്‍ എന്നിവരുള്‍പ്പടെ നിരവധി നവാഗതരെ ഉള്‍പ്പെടുത്തി ബിയോണ്ട് സിനിമ ക്രിയേറ്റീവ്‌സ്, ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി എന്നീ ബാനറുകള്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഡോക്യുമെന്ററിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതരായ സ്ത്രീകള്‍ പ്രധാന ടെക്‌നീഷ്യന്‍മാരായ ഒരു ഡോക്യുമെന്ററി ഇതാദ്യമായാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. 'പാലന്‍ക്വിന്‍ സെല്ലുലോയ്ഡ്' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. 

ചിത്രീകരണം പൂര്‍ത്തിയാക്കിയ ഡോക്യുമെന്ററിയുടെ സംവിധാനം നവാഗതയായ ചിന്മയി മധു ആണ് നിര്‍വഹിക്കുന്നത്. അലീന മറിയം തിരക്കഥയൊരുക്കിയ ഡോക്യുമെന്ററിയുടെ ഛായാഗ്രഹണം ഡിപിന്‍ ദിനകര്‍ ആണ്. എഡിറ്റര്‍: നിവിദ മോള്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: ഷാന്‍ മുഹമ്മദ്, ബി. ജി. എം: അശ്വിന്‍ റാം, ഹെലിക്യാം വിഷ്യല്‍സ്: നിവിന്‍ ദാമോദരന്‍.

Latest News