യുഎഇ സ്വന്തമായി ഉപഗ്രഹം നിര്‍മ്മിച്ചു; വിക്ഷേപണം ഒക്ടോബറില്‍

ദുബയ്- യുഎഇ സ്വന്തമായി നിര്‍മ്മിച്ച പ്രഥമ ഉപഗ്രഹം ഖലീഫസാറ്റ് അവസാന മിനുക്കു പണികളില്‍. മുഹമ്മദ് ബിന്‍ റാശിദ് സ്‌പെയ്‌സ് സെന്ററില്‍ ഇമാറാത്തി എന്‍ജിനീയര്‍മാര്‍ വികസിപ്പിച്ചിച്ചെടുത്ത ഖലീഫസാറ്റ് ഒക്ടോബര്‍ 29ന് വിക്ഷേപിക്കാനാണ് പദ്ധതി. ജപാനിലെ തനെഗാശിമ സ്‌പെയ്‌സ് സെന്ററില്‍ നിന്നായിരിക്കും വിക്ഷേപണം. ഇതു രാജ്യത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാകുമെന്നും ഇമാറാത്തി യുവജനങ്ങള്‍ക്ക് യുഎഇ ഭരണാധികാരികള്‍ നല്‍കുന്ന പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഇതൊരിക്കലും സാധ്യമാകുമായിരുന്നില്ലെന്നും ദുബയ് കിരീടവകാശ് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാശിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു. 

Latest News