Sorry, you need to enable JavaScript to visit this website.

ഗ്യാസും നെഞ്ചെരിച്ചിലും പ്രശ്‌നമാകാതിരിക്കാന്‍  ഭക്ഷണ ശീലങ്ങള്‍ മാറ്റേണ്ടതുണ്ട് 

ദാവണ്‍ഗെരെ- ദഹനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധി പേരെ ബാധിക്കാറുണ്ട്. ഇവയില്‍ ഒന്നാണ് ഗ്യാസ്ട്രബിള്‍. വയറുവീര്‍ക്കല്‍, ഓക്കാനം, മലബന്ധം, നെഞ്ചെരിച്ചില്‍ എന്നിവ ഗ്യാസിനെ തുടര്‍ന്നുണ്ടാകുന്ന വിവിധ അവസ്ഥകളാണ്. ദഹനവുമായി ബന്ധപ്പെട്ട ചില രോഗാവസ്ഥകള്‍, ചില മരുന്നുകള്‍, മോശം ഭക്ഷണശീലങ്ങളും ജീവിതരീതിയും തുടങ്ങി നിരവധി ഘടകങ്ങള്‍ ദഹനത്തെ മോശമായി ബാധിക്കും.
ചില ഭക്ഷണങ്ങള്‍ കഴിക്കുന്ന സമയവും ദഹനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. രാവിലെ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗ്യാസ്ട്രബിള്‍ ഉണ്ടാകുന്നതിനും വയറുവീര്‍ക്കലിനും കാരണമാകും. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. രാവിലെ എഴുന്നേല്‍ക്കുന്നയുടന്‍ പാലൊഴിച്ച കാപ്പിയോ ചായയോ കഴിക്കുന്നത് ഗ്യാസുണ്ടാകുന്നതിന് കാരണമാകും.
ഇതിന് പുറമെ ചായയും കാപ്പിയും അമിതമായി കഴിക്കുന്നതും ദോഷം ചെയ്യും. ഇത് ദഹനരസം കൂടുതലായി ഉത്പാദിപ്പിക്കുന്നതിന് കാരണമാകുകയും ഗ്യാസ്, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ എന്നീ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. പാല്‍ ഒഴിവാക്കുന്നത് ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
കോളിഫ്‌ളവര്‍, കാബേജ് പോലുള്ള പച്ചക്കറികള്‍ രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇവയിലെ 'കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ്' ആണ് ഗ്യാസിന് കാരണമാകുന്നത്. കാര്‍ബ് കുറഞ്ഞ പച്ചക്കറികള്‍ കഴിക്കുന്നതിന് കുഴപ്പമില്ല. ആപ്പിള്‍ ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും രാവിലെ വെറുംവയറ്റില്‍ ആപ്പിള്‍ കഴിക്കുന്നത് ഗുണത്തിന് പകരം ദോഷമാണ് ചെയ്യുക.
ആപ്പിള്‍, പിയര്‍ തുടങ്ങിയ പഴങ്ങള്‍ രാവിലെ കഴിക്കുന്നത് നല്ലതല്ല. ഇതില്‍ ഉയര്‍ന്ന അളവില്‍ ഫ്രക്ടോസ്, ഫൈബര്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഗ്യാസ്ട്രബിളിന് കാരണമാകും. കുക്കുമ്പറും ഉള്ളിയും പച്ചയ്ക്ക് കഴിക്കുന്നതും രാവിലെ കഴിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. പച്ചക്കറി തീരെ വേവിക്കാതെ കഴിക്കുന്നത് നല്ലതല്ല. ചോളം രാവിലെ കഴിക്കുന്നതും ഗ്യാസ് കൂടുന്നതിന് കാരണമാകും. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ചിലര്‍ക്ക് ദഹനപ്രശ്‌നങ്ങളുണ്ടാക്കും.
 

Latest News