Sorry, you need to enable JavaScript to visit this website.

അപകടങ്ങളുടെ ഫോട്ടോ എടുക്കരുത്, മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം

ദോഹ- നിയമപരമായ അനുമതിയില്ലാതെ  അപകടങ്ങളുടെ ഫോട്ടോകള്‍ പകര്‍ത്തുന്നത് സ്വകാര്യതാ നിയമങ്ങളുടെ ലംഘനമാണെന്നും നിയമപരമായ നടപടികള്‍ക്ക് വിധേയമാകുമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം  മുന്നറിയിപ്പ് നല്‍കി.

ഖത്തര്‍ ശിക്ഷാ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 333 ഉദ്ധരിച്ചു കൊണ്ടാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. 'മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് അനധികൃതമായി നുഴഞ്ഞുകയറുകയും അവരുടെ സമ്മതമില്ലാതെയും ഫോട്ടോ എടുക്കുന്നവര്‍ക്ക് രണ്ട് വര്‍ഷത്തില്‍ കൂടാത്ത തടവും 10,000 റിയാലില്‍ കൂടാത്ത പിഴയും ശിക്ഷ ലഭിക്കും.

'നിയമങ്ങള്‍ പാലിക്കുന്നത് സമൂഹത്തിന്റെ അവബോധത്തെ പ്രതിഫലിപ്പിക്കുകയും മറ്റുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നതാകണമെന്നും  ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അതിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു

 

Latest News