ബൈക്ക് നിയന്ത്രണം വിട്ട് മതിലിടിച്ച് യുവാവ് മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

പഴയങ്ങാടി - ബൈക്ക് നിയന്ത്രണം വിട്ട് മതിലിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ചാലിലെ എബിന്‍ കെ.ജോണ്‍ (23)ആണ് മരിച്ചത്. ഒപ്പമുണ്ടായി സുഹൃത്ത് പൂവത്തിന്‍ ചാലിലെ ആകാശിനെ (21) ഗുരുതര പരിക്കുകളോടെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടമുണ്ടായത്. ചൂട്ടാട് ഭാഗത്തുനിന്ന് മാട്ടൂല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് ബസ് സ്റ്റാന്റിന് സമീപത്തെ വളവില്‍ വീട്ടുമതിലിടിച്ച് അപകടത്തിപെട്ടത്. അപകട സ്ഥലത്ത് വെച്ച് തന്നെ എബിന്‍ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ആകാശിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൂട്ടാട് ഏരിപ്രത്തെ ക്ഷേത്രത്തില്‍ തെയ്യം കണ്ട് മടങ്ങുമ്പോഴാണ് അപകടം.

 

Latest News