Sorry, you need to enable JavaScript to visit this website.

പൂനം പാണ്ഡെ മരിച്ചെന്നറിഞ്ഞപ്പോള്‍ പലരുടേയും  ഫോണുകള്‍ സ്വിച്ച്ഡ് ഓഫ്, ആകെ ദുരൂഹത 

മുംബൈ- പ്രശസ്ത ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ നടിയുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിവരം. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. നടിയുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകുന്നില്ലെന്നും ഫോണുകള്‍ സ്വിച്ച് ഓഫാണെന്നും അവരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്നും ചില ബോളിവുഡ് മാദ്ധ്യമങ്ങള്‍ എക്‌സ് പ്ലാറ്റ് ഫോമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. പൂനം പാണ്ഡെ ജീവനോടെയുണ്ടെന്നാണ് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പൂനം പാണ്ഡെയുടെ പബ്‌സിസിറ്റി സ്റ്റണ്ട് ആണ് ഇതെന്നും അവര്‍ ഇന്ന് ഇക്കാര്യം പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അവര്‍ മരിച്ചെങ്കില്‍ മൃതശരീരം എവിടെയാണെന്നും കുടുംബാംഗങ്ങളുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആയതെങ്ങനെയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വെള്ളി രാവിലെയാണ് പൂനം പാണ്ഡെ മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നത് സെര്‍വിക്കല്‍ കാന്‍സര്‍ മൂലം വ്യാഴാഴ്ച രാത്രിയാണ് അന്ത്യമെന്ന് മാനേജര്‍ സമൂഹ മാദ്ധ്യമ പേജില്‍ കുറിച്ചു. പൂനത്തിന്റെ സഹോദരി മരണവാര്‍ത്ത സ്ഥിരീകരിച്ചതിനാലാണ് സമൂഹ മാധ്യമം വഴി വെളിപ്പെടുത്തിയതെന്നും മാനേജര്‍ പറഞ്ഞിരുന്നു. എന്നാല്‍ സഹോദരിയെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

Latest News