അബുദാബി- ഒരു ആഗോള ആരോഗ്യ സേവന കമ്പനി പുറത്തിറക്കിയ സര്‍വേ പ്രകാരം യു.എ.ഇ നിവാസികളില്‍ പകുതിയോളം പേരും 'ജീവിതച്ചെലവ്' വര്‍ധിക്കുന്നത് മൂലമുള്ള മാനസിക സമ്മര്‍ദ്ദത്തിലാണ്. വ്യക്തിപരവും കുടുംബപരവുമായ സാമ്പത്തിക ആശങ്കകള്‍ വലിയ ഉത്കണ്ഠയിലേക്കും മാനസിക സംഘര്‍ഷത്തിലേക്കും നയിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ആഗോള പണപ്പെരുപ്പം മൂലമുണ്ടാകുന്ന 'ജീവിതച്ചെലവ് പ്രതിസന്ധിയാണ് യു.എ.ഇ നിവാസികള്‍ക്കുള്ള മാനസിക സമ്മര്‍ദ്ദത്തിന്റെ പ്രധാന കാരണമെന്ന് പ്രതികരിച്ചവരില്‍ 45 ശതമാനം പേരും സൂചിപ്പിച്ചു. ഈ ആശങ്ക വ്യക്തിപരവും (40 ശതമാനം) കുടുംബ സാമ്പത്തികവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പിന്തുടരുന്നത്. (39 ശതമാനം),' സിഗ്‌ന ഹെല്‍ത്ത്‌കെയര്‍ ആണ് പഠനം നടത്തിയത്.
'വരും മാസങ്ങളില്‍ ആഗോള പലിശനിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുമെന്നതിനാല്‍ ഭാവിയില്‍ സാമ്പത്തിക ആശങ്കകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട് - മെന മേഖലയില്‍ ഏകദേശം 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സിഗ്‌ന ഹെല്‍ത്ത്‌കെയര്‍ കൂട്ടിച്ചേര്‍ത്തു.
സിഗ്‌ന ഹെല്‍ത്ത്‌കെയര്‍ 2023 മെയ് മുതല്‍ ജൂണ്‍ വരെ യു.എ.ഇ ഉള്‍പ്പെടെ 12 രാജ്യങ്ങളിലെ 10,800ലധികം ആളുകളില്‍ 'വൈറ്റാലിറ്റി സ്റ്റഡി' എന്ന പേരില്‍ സര്‍വേ നടത്തി.