Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO: ഇ-സ്‌കൂട്ടറില്‍ പായുമ്പോള്‍ ഓര്‍ക്കാം പോലീസ് പറയുന്നത്...

അബുദാബി- നിങ്ങള്‍ക്ക് ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ ഉണ്ടോ.. എങ്കില്‍ നിങ്ങള്‍ക്കായി പോലീസ് ഒരു ഓര്‍മ്മപ്പെടുത്തല്‍ നല്‍കിയിട്ടുണ്ട്.
നിയുക്ത സ്ഥലങ്ങളില്‍ മാത്രം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കുകയാണ് അതിലൊന്ന്്. ഇല്ലെങ്കില്‍ സംഭവിക്കാവുന്ന  അപകടങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്യുന്നു.
ആവശ്യമായ സംരക്ഷണ ഗിയറുകളില്ലാതെ റോഡുകളില്‍ ഇ-സ്‌കൂട്ടറുകള്‍ ഓടിക്കുന്നതിന്റെ വീഡിയോ പോലീസ് പങ്കിട്ടു.
വാഹനമോടിക്കുന്നവര്‍ നിയമങ്ങള്‍ പാലിക്കണമെന്ന് അതോറിറ്റി ഓര്‍മ്മിപ്പിക്കുകയും കുട്ടികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.
റൈഡര്‍മാര്‍ അവരുടെ ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ ഹെല്‍മെറ്റിനൊപ്പം കാല്‍മുട്ടുകള്‍ക്കും കൈമുട്ടുകള്‍ക്കും സംരക്ഷണം നല്‍കുന്ന പാഡുകള്‍ ധരിക്കാനും അഭ്യര്‍ഥിച്ചിട്ടുണ്ട്.

Latest News