നിരവധി മലയാളം സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് ലക്ഷ്മി റായ്. തമിഴിലും തെലുങ്കിലും വലിയ ആരാധകവൃന്ദമുണ്ട് ലക്ഷ്മിക്ക്. അണ്ണന്‍ തമ്പി, പരുന്ത്, 2 ഹരിഹര്‍ നഗര്‍, ചട്ടമ്പിനാട്, ഇവിടം സ്വര്‍ഗമാണ്, ഇന്‍ ഗോസ്റ്റ്ഹൗസ്, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, മായാമോഹിനി എന്നിവയാണ് താരം മലയാളത്തില്‍ ചെയ്ത പ്രധാന സിനിമകള്‍.
സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഈയിടെ താരം നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ധരിച്ച വസ്ത്രങ്ങള്‍ മാറ്റി അടിവസ്ത്രത്തില്‍ മാത്രം ഒരുപാട് സമയം നില്‍ക്കേണ്ടിവന്ന പെണ്‍കുട്ടികളുടെ അനുഭവം തനിക്കറിയാമെന്നും ബിക്കിനിയില്‍ റാംപ് വാക്ക് നടത്തിച്ച് ഒരുപാട് സംഭവങ്ങള്‍ ഉണ്ട് എന്നും മാറിടത്തിന് അളവെടുക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. ലക്ഷ്മിയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയും ചെയ്തിട്ടുണ്ട്.
തമിഴ് ഭാഷയിലാണ താരം ആദ്യമായി അഭിനയിച്ചത്. കര്‍ക്ക കസദര എന്ന സിനിമയാണ് താരം ആദ്യമായി ചെയ്തത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായ നടിയാണ് ലക്ഷ്മി. 2007ല്‍ മോഹന്‍ലാലിനൊപ്പം റോക്ക് ആന്‍ഡ് റോളില്‍ അഭിനയിച്ച് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു.