ജിദ്ദ- അഹ്ദാബ് ഇന്റർനാഷണൽ സ്‌കൂൾ ജിദ്ദ ചെയർമാൻ കെ.പി സുലൈമാൻ ഹാജിക്ക് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു.
സംസ്ഥാന ഹജ് കമ്മിറ്റി അംഗവും പ്രമുഖ പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമാണ് കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ കെ.പി സുലൈമാൻ ഹാജി. കെ.പി.എസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കീഴിൽ പ്രവാസ ലോകത്തും നാട്ടിലുമായി ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ദേഹം നടത്തുന്നുണ്ട്.






