പുതിയ പ്രസിഡന്റിനെച്ചൊല്ലി പഞ്ചായത്ത് അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്, വനിതകളും പരസ്പരം ഏറ്റുമുട്ടി

കൊല്ലം - വിളക്കുടി പഞ്ചായത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍  കൂട്ടത്തല്ല്. കൂറുമാറ്റത്തിലൂടെ അധികാരത്തിലെത്തിയ പഞ്ചായത്ത് പ്രസിഡന്റ് രാജിവെയ്ക്കണമെന്ന് പഞ്ചായത്ത് യോഗത്തില്‍ യു ഡി എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനെ ഇടത് അംഗങ്ങള്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കാര്യങ്ങള്‍ കൂട്ടത്തല്ലിലേക്ക് നീങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ തമ്മില്‍ തല്ലിയെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് കമ്മിറ്റി മാറുകയും കൂറുമാറ്റത്തിലൂടെ പുതിയ പ്രസിഡന്റ് അധികാരത്തിലേറുകയും ചെയ്തത്. മുന്‍പ് യു ഡി എഫ് അംഗമായിരുന്നു വിളക്കുടി പഞ്ചായത്തിന്റെ പ്രസിഡന്റ്. കോണ്‍ഗ്രസ് അംഗം കൂറുമാറി എല്‍ ഡി എഫിന് വോട്ടു ചെയ്തതോടെ എല്‍ ഡി എഫിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയായിരുന്നു.

 

Latest News