മലപ്പുറത്ത് മൊബൈല്‍ഫോണ്‍ നല്‍കി വശീകരിച്ച് ബാലികയെ പീഡിപ്പിച്ചു, പ്രതിക്ക് 14 വര്‍ഷം കഠിനതടവ്

പെരിന്തല്‍മണ്ണ-മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത ബാലികക്ക് മിഠായിയും മൊബൈല്‍ഫോണും നല്‍കി വശീകരിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയെ 14 വര്‍ഷം കഠിന തടവിനും 57,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
കാളികാവ് ചെങ്കോട് തൊണ്ടിയില്‍ സുഹൈലിനെയാണ് (34) പെരിന്തല്‍മണ്ണ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. നാലു വകുപ്പുകളിലായാണ് 14 വര്‍ഷം തടവ്.

മേലാറ്റൂര്‍ പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന ജ്യോതീന്ദ്രകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ സി.കെ. നൗഷാദ് എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിക്കെതിരെ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകളും നിലവിലുണ്ട്. കാപ്പ നിയമപ്രകാരം നടപടിക്ക് വിധേയനായിട്ടുമുണ്ട്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി.പരമേശ്വരത് ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗം തെളിവിലേക്കായി 14 സാക്ഷികളെ വിസ്തരിച്ചു. 32 രേഖകള്‍ ഹാജരാക്കി.


ഓഫീസില്‍ ഉറക്കം തൂങ്ങുന്നു; ഉറങ്ങാൻ കിടക്കുംമുമ്പ് വീട്ടിലേക്ക് വിളിക്കരുതെന്ന് പ്രവാസിയോട് ഡോക്ടര്‍

സൗദിയില്‍ വ്യക്തികള്‍ക്കായി സേവിംഗ്‌സ് ബോണ്ട് ആരംഭിച്ചു, പ്രവാസികള്‍ക്കും വാങ്ങാം


 

Latest News