ഒരു മകളുടെ ക്രൂരമായ ആരോപണം; നിരപരാധിയായ അച്ഛന്‍ ജയിലില്‍ കിടന്നത് 12 വര്‍ഷം

ഭോപ്പാല്‍- മധ്യപ്രദേശില്‍ ബലാത്സംഗം ചെയ്തുവെന്ന് മകള്‍ ആരോപിച്ചതിനെ തുടര്‍ന്ന് ജയിലിലടച്ച പതാവിനെ 12 വര്‍ഷത്തിനുശേഷം കോടതി വെറുതെ വിട്ടു. മകളുടെ പരാതിയില്‍ കേസെടുത്ത് കീഴ്‌ക്കോടതി ജയിലിലടച്ച 40 കാരനെയാണ് മധ്യപ്രദേശ് ഹൈക്കോടതി വെറുതെവിട്ടത്.
ബലം പ്രയോഗിച്ച് തന്നെ ഒരു കുടിലിലേക്ക് കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. മകളുടെ പ്രണയത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണ് കേസ് ഉത്ഭവിച്ചതെന്ന് ഹൈക്കോടതി കണ്ടെത്തി.
പിതാവ് താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് യുവതി ആദ്യം നല്‍കിയ മൊഴിയില്‍ സമ്മതിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിയെ കോടതി കുറ്റവിമുക്തനാക്കിയത്.
പ്രണയ ബന്ധങ്ങളെ എതിര്‍ക്കുന്ന അച്ഛന്മാര്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കാവുന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണത മധ്യപ്രദേശില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും വര്‍ധിക്കുന്നുണ്ട്.

 

Latest News