റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തൃശൂർ - അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. പഴഞ്ഞി സ്വദേശിനി ആശാരി വീട്ടിൽ രാജേന്ദ്രന്റെ ഭാര്യ ജയശ്രീ(50)യാണ് മരിച്ചത്. പഴഞ്ഞി അയിനൂർ ചീനിക്കൽ അമ്പലത്തിനു മുമ്പിൽ വച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇന്ന് രാവിലെയാണ് സംഭവം. 
 കല്ലുംപുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന ജയശ്രീയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച വീട്ടമ്മയുടെ തല സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റത്തിതിനാൽ സംഭവ സ്ഥലത്ത് വെച്ചതന്നെ മരണം സംഭവിച്ചതായി പോലീസ് പ്രതികരിച്ചു. മക്കൾ: നീതു, നിഖില.
 

Latest News