വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് സി പി എം ധനസഹായമായി 11 ലക്ഷം രൂപ കൈമാറി

ഇടുക്കി- വണ്ടിപ്പെരിയാര്‍ ചുരക്കുളത്ത് പീഡനത്തിന് ശേഷം കൊല്ലപ്പെട്ട  ആറു വയസുകാരിയുടെ കുടുംബത്തിന്റെ  സാമ്പത്തിക ബാധ്യതകളും ജപ്തി നടപടികളും തീര്‍ക്കുന്നതിനും പാതിവഴിയില്‍ മുടങ്ങിയ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനും  11 ലക്ഷം രൂപ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പെണ്‍കുട്ടിയുടെ   കുടുംബത്തിന് കൈമാറി. വണ്ടിപ്പെരിയാറില്‍ ചേര്‍ന്ന പൊതുയോഗത്തിലാണ് തുക നല്‍കിയത്. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ നടന്ന യോഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി എസ് രാജന്‍ അധ്യക്ഷനായി. 
രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കള്ള പ്രചാരണങ്ങളെ  തിരിച്ചറിയണമെന്നും നീതി ലഭ്യമാക്കുന്നതുവരെ കുടുംബത്തോടൊപ്പം ഉണ്ടാവുമെന്നും   ഉണ്ടാവുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.  സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രന്‍,,  ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ വി ശശി, കെ എസ് മോഹനന്‍, വി വി മത്തായി, റോമിയോ സെബാസ്റ്റ്യന്‍, ശൈലജ സുരേന്ദ്രന്‍, എം ജെ മാത്യു  എന്നിവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയറ്റംഗം  ആര്‍ തിലകന്‍ സ്വാഗതവും പീരുമേട് ഏരിയ സെക്രട്ടറി എസ് സാബു നന്ദിയും പറഞ്ഞു.

 

 

Latest News