ഇ.ഡി സര്‍ക്കാര്‍ ഏജന്‍സിയല്ല,പ്രതിപക്ഷ നശീകരണ സെല്‍ -രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- ജാര്‍ക്കണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തതിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അപലപിച്ചു. ഇ.ഡിയും സി.ബി.ഐയും ആദായനികുതി വകുപ്പുമൊന്നും ഇപ്പോള്‍ സര്‍ക്കാര്‍ ഏജന്‍സികളല്ലെന്നും അവ പ്രതിപക്ഷ നശീകരണ സെല്ലുകളാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അഴിമതിയില്‍ സ്വയം മുങ്ങിക്കുളിച്ച് നില്‍ക്കുന്ന ബി.ജെ.പി ജനാധിപത്യത്തെ നശിപ്പിക്കാനുള്ള നിരന്തരശ്രമത്തിലാണെന്നും എക്‌സില്‍ എഴുതിയ പോസ്റ്റില്‍ രാഹുല്‍ പറഞ്ഞു.

 

Latest News