മണിക്കൂറുകള്‍ സെപ്റ്റിക് ടാങ്കില്‍, ആനക്കുട്ടിയെ ഒടുവില്‍ രക്ഷിച്ചു

തൃശൂര്‍ - അതിരപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ ആനക്കുട്ടിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ രക്ഷിച്ചു. കാട്ടാനക്കൂട്ടത്തോടൊപ്പം പോകുന്നതിനിടയില്‍ അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പറേഷന്റെ സെപ്റ്റിക് ടാങ്കിലാണ് ആനക്കുട്ടി വീണത്. സംഭവത്തെതുടര്‍ന്ന് ഇതിനു സമീപത്തായി കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിരുന്നു. സ്‌പെഷ്യല്‍ റെസ്‌ക്യൂ ടീം എത്തിയാണ് ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്.
ആദ്യം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ആനക്കുട്ടിയെ പരിക്കുകള്‍ ഒന്നും കാര്യമായി ഇല്ലാത്തതിനാല്‍ കാട്ടിലേക്ക് തന്നെ വിട്ടു. പ്ലാന്റേഷന്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന ഉപയോഗശൂന്യമായ പഴയ ക്വാര്‍ട്ടേഴ്‌സിലെ സെപ്റ്റിക് ടാങ്കിന്റെ കുഴിയിലാണ് ആനക്കുട്ടി വീണത്. രാവിലെ ആനയുടെ ചിന്നംവിളി കേട്ട തൊഴിലാളികളാണ് ആനക്കുട്ടി കുഴിയില്‍ വീണത് കണ്ടത്.

 

Latest News