Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹിസ്റ്റോറിക് ജിദ്ദയിൽ ഹോട്ടൽ നടത്തിപ്പിനായി അൽബലദ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ്

ജിദ്ദ- ഹിസ്റ്റോറിക് ജിദ്ദയിൽ ഹോട്ടൽ മേഖലാ മാനേജ്‌മെന്റിന് അൽബലദ് ഹോസ്പിറ്റാലിറ്റി എന്ന പേരിൽ പുതിയ ഗ്രൂപ്പ് സ്ഥാപിച്ചതായി സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റിന്റെ പൂർണ ഉടമസ്ഥതയിലുള്ള അൽബലദ് ഡെവലപ്‌മെന്റ് കമ്പനി അറിയിച്ചു. ചരിത്രപരവും സാംസ്‌കാരികവുമായും പ്രാധാന്യമുള്ള ഹിസ്റ്റോറിക് ജിദ്ദ മേഖലയെ ആഗോള ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്താൻ സഹായിക്കും വിധം ആതിഥേയ മേഖലയിൽ അതുല്യവും ആധികാരികവുമായ അനുഭവങ്ങൾ നൽകാനാണ് ഗ്രൂപ്പ് സ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നത്. 
അതിഥികൾക്ക് ഏറ്റവും ആഡംബരപൂർണമായ അനുഭവങ്ങൾ നൽകാൻ അൽബലദ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് പ്രവർത്തിക്കും. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്ത ബലദിന്റെ ഹൃദയഭാഗത്ത് ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മേഖലയിൽ ആധികാരികതയും ചരിത്രവും ആധുനിക സൗകര്യങ്ങളും കമ്പനി സമന്വയിപ്പിക്കും. അതിഥികൾക്ക് ആഡംബരപൂർണമായ പ്രാദേശിക ഉൽപന്നങ്ങൾ നൽകിയും പ്രദേശം പര്യവേക്ഷണം ചെയ്യാനുള്ള അനുഭവങ്ങൾ വികസിപ്പിച്ചും സന്ദർശകരുടെ അനുഭവം സമ്പന്നമാക്കാൻ ഗ്രൂപ്പ് പ്രവർത്തിക്കും. ആധികാരികമായ ആതിഥ്യ മര്യാദകൾ പ്രയോഗിച്ചും പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധത കാണിച്ചും ഹിസ്റ്റോറിക് ജിദ്ദ ഏരിയയുടെ ആഴത്തിൽ വേരൂന്നിയ സംസ്‌കാരത്തെ ഗ്രൂപ്പ് ആഘോഷിക്കും. ലക്ഷ്വറി ഹെറിറ്റേജ് ഹോട്ടലുകൾ, ആധികാരിക ആതിഥ്യ മൂല്യങ്ങൾ നൽകുന്ന ഉന്നത നിലവാരമുള്ള ഹോട്ടലുകൾ, ആധുനിക ഹോട്ടലുകൾ എന്നിങ്ങിനെ ഹോട്ടൽ യൂനിറ്റുകളുടെ വ്യത്യസ്ത ഓപ്ഷനുകൾ അൽബലദ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് സന്ദർശകർക്ക് വാഗ്ദാനം ചെയ്യും. 

Latest News