മുസ്‌ലിം ലീഗ് ഓഫീസില്‍ ആയുധങ്ങള്‍; സി.പി.എം-പോലീസ് ഗൂഢാലോചനയെന്ന് യൂത്ത് ലീഗ്

കണ്ണൂര്‍- ഇരിട്ടി ലീഗ് ഓഫീസില്‍ ആയുധങ്ങള്‍ കണ്ടെത്തിയെന്ന രീതിയില്‍ നടക്കുന്ന പ്രചരണങ്ങള്‍ സി.പി.എം- പോലീസ് ഗുഢാലോചനയുടെ ഭാഗമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് നേതാക്കള്‍ ആരോപിച്ചു.
ഇരിട്ടി പുതിയ ബസ് സ്റ്റാന്റിനു സമീപമുള്ള കെട്ടിടത്തില്‍ നടന്ന സ്‌ഫോടനത്തിലാണ് ലീഗ് ഓഫീസിന്റെ ഭിത്തിയും ഓഫീസ് ഫര്‍ണിച്ചറുകളും തകര്‍ന്നത്.  ഈ പശ്ചാത്തലത്തില്‍ മുസ്‌ലിം ലീഗ് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന നീക്കങ്ങള്‍ അപലപനീയമാണ്.
ഭരണസ്വാധീനത്തിന്റെ തണലില്‍ സി.പി.എം നടത്തുന്ന ഇത്തരം അപഹാസ്യമായ പ്രവര്‍ത്തനങ്ങള്‍ ഖേദകരമാണ്. സി.പി.എമ്മിന്റെ  നെറികെട്ട രാഷ്ട്രീയത്തെ ജനാധിപത്യ രീതിയില്‍ നേരിടുമെന്ന് യൂത്ത് ലീഗ് ഭാരവാഹികളായ
നസീര്‍ നല്ലൂര്‍, സമീര്‍ പുന്നാട്, ശഹീര്‍ മാസ്റ്റര്‍ കീഴ്പ്പള്ളി, സക്കരിയ പാറയില്‍, സി.കെ.അശ്‌റഫ്, ടി.കെ. മായിന്‍, സുഹൈല്‍ പൊയിലന്‍, പി.കെ.അബ്ദുദുല്‍ ഖാദര്‍, ഫവാസ് പുന്നാട് എന്നിവര്‍ പറഞ്ഞു.

 

Latest News