Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശബരിമലയില്‍ ദര്‍ശനം നടത്താതെ മാല ഊരി തിരികെ പോയത് കപട ഭക്തരാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം - ശബരിമലയില്‍ ദര്‍ശനം നടത്താതെ മാല ഊരി തിരികെ പോയത് കപട ഭക്തരാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. യഥാര്‍ഥ ഭക്തരാരും ദര്‍ശനം നടത്താതെ തിരികെ പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എം വിന്‍സന്റ് എം എല്‍ എയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ഇത്തവണത്തെ തീര്‍ത്ഥാടന കാലം ദുരിതപൂര്‍ണമായിരുന്നുവെന്നും  അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും പമ്പയില്‍ മാല ഊരി തിരികെ പോകേണ്ട അവസ്ഥ ഉണ്ടായെന്നും വിന്‍സന്റ് എം എല്‍ എ നിയമ സഭയില്‍ പറഞ്ഞിരുന്നു. ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് നല്ല രീതിയില്‍ ഇടപെട്ടുവെന്നും  അങ്ങനെ ചെയ്തില്ലായുരുന്നെങ്കില്‍ പ്രയാസങ്ങള്‍ ഉണ്ടാകുമായിരുന്നെന്നും മന്ത്രി പറഞ്ഞു. 
ശബരിമലയെ തകര്‍ക്കാനുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ നടപടി എടുത്തോ എന്ന ജനീഷ് കുമാര്‍ എം എല്‍ എയുടെ ചോദ്യത്തിന്് കേസുകള്‍ എടുത്തിട്ടുണ്ടെന്നും ശബരിമലയെ തകര്‍ക്കാന്‍ ചില വ്യാജ പ്രചരണം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഭക്തരെ തല്ലിച്ചതച്ചുവെന്ന രീതിയില്‍ വീഡിയോ വരുന്നു. കുഞ്ഞിന്റെ മരണമടക്കം ആശങ്ക ഉണ്ടാക്കുന്ന പ്രചാരണം നടന്നു. സൈബര്‍ സെല്‍ വഴി അന്വേഷണവും കേസെടുക്കലും ആരംഭിച്ചതോടെ ഇതിന് ശമനമുണ്ടായെന്നും മന്ത്രി രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. 

Latest News