യുവാവ് ഉറക്കത്തിനിടെ മരിച്ചു 

ചങ്ങരംകുളം-കാഞ്ഞിരത്താണി കപ്പൂരില്‍ ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ചു. കപ്പൂര്‍ പത്തായപ്പുരക്കല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ ഷെഫീക്ക്(26)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഷെഫീക്ക് ബുധനാഴ്ച പുലര്‍ച്ചെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അബോധാവസ്ഥയില്‍ ആയ യുവാവിനെ ബന്ധുക്കള്‍ ചേര്‍ന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഒരു മാസം മുമ്പാണ് ഷെഫീക്ക് വിവാഹിതനായത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.ഭാര്യ സെഫീറ

Latest News