ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

പറവൂർ- ഫുട്ബോൾ മത്സരത്തിനിടെ കളിക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു. കോതമംഗലം തങ്കളം പട്ടേരിൽ മീതിയന്റെയും ബീരുമ്മയുടേയും മകൻ അനസ് എം. പട്ടേരിയാണ് മരിച്ചത്. കോതമംഗലത്തെ കേബിൾ ടി.വി. ഓപ്പറേറ്ററായിരുന്നു. പെരുവാരത്തെ സ്വകാര്യ ടർഫിൽ ചൊവ്വാഴ്ച്ച വൈകിട്ട് ഏഴര മണിയോടെയായിരുന്നു സംഭവം.ഉടൻ ഡോൺ ബോസ്ക്കോ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു. കേരള വിഷന്റെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പറവൂരിൽ സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കോതമംഗലം മേഖല ടീമിലായിരുനു അനസ് .കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കി നിൽക്കേയാണ് അത്യാഹിതം. ഭാര്യ: തന്തളം താഴത്തറ കുടുംബാംഗം നിഷ. മക്കൾ: അൻസിയ, അസ് വദ്.

മലപ്പുറത്ത് വീട്ടമ്മമാരെ ചൂഷണം ചെയ്യാൻ ആത്മീയ ഗ്രൂപ്പ്, ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി പീഡനം

അഡ്വ. ഷാന് നീതിയെവിടെ? ശ്രീജ നെയ്യാറ്റിന്‍കര ചോദിക്കുന്നു

 

Latest News