Sorry, you need to enable JavaScript to visit this website.

കുട്ടികള്‍ക്ക് ജംഗ് ഫുഡ് കൊടുക്കല്ലേ,  ഫാറ്റി ലിവര്‍ രോഗികളുടെ സംഖ്യ പെരുകുന്നു 

മുംബൈ-ഇന്ത്യക്കാരില്‍ ഫാറ്റിലിവര്‍ രോഗം കൂടുന്നതായി റിപ്പോര്‍ട്ട്. കുട്ടികളിലും ഫാറ്റിലിവര്‍ കൂടുന്നതായാണ് കാണുന്നത്. വളരെ വേഗത്തില്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന രോഗം കൂടിയാണ് ഫാറ്റിലിവര്‍. എയിംസിന്റെ പഠനത്തില്‍ 38 ശതമാനത്തോളം ഇന്ത്യക്കാര്‍ ഫാറ്റിലിവര്‍ രോഗത്തിലാണെന്നാണ് പറയുന്നത്. ക്ലിനിക്കല്‍ ആന്റ് എക്സ്പിരിമെന്റല്‍ പെപ്പറ്റോളജിയിലാണ് പഠനം വന്നത്. അതേസമയം 35ശതമാനത്തോളം കുട്ടികളിലും ഫാറ്റിലിവര്‍ ഉണ്ടെന്നും കണ്ടെത്തിയത് ആശങ്ക പരത്തി.  കുട്ടികളിലെ ഫാറ്റിലിവര്‍ ലക്ഷണങ്ങള്‍ ഇവയൊക്കെയാണ് -ദിവസേനയുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്ത തരത്തിലുള്ള അകാരണമായ ക്ഷീണം, അമിത വണ്ണം, വയറുവേദന, വിശപ്പില്ലായ്മ, 
ടൈപ്പ് 2 പ്രമേഹം മുതലായവ.  ലിവറില്‍ ഫാറ്റ് അടിയുന്നതുമൂലം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശാരീരിക അധ്വാനം കുറയുന്നതും പൊരിച്ചതും വറുത്തതുമായ ആഹാരം കഴിക്കുന്നതും കൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്. ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്താല്‍ ഇത് തടയാന്‍ സാധിക്കും-പോഷകം ഉള്ളതും ആരോഗ്യപരവുമായ ഭക്ഷണങ്ങള്‍ ശീലിക്കുക, ഉപ്പും പഞ്ചസാരയുടേയും ഉപയോഗം കുറയ്ക്കുക, പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, 
ബിഎംഐ പ്രകാരമുള്ള ശരിയായ ശരീരഭാരം നിലനിര്‍ത്തുക, പതിവായി വ്യായാമം ചെയ്യുക. 


 

Latest News