സല്‍മാന്‍ രാജാവും കുവൈത്ത് അമീറും ചര്‍ച്ച നടത്തി

സൗദി കിരീടാവകാശി കുവൈത്ത് അമീറിന് കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ സമ്മാനിക്കുന്നു.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹും ചര്‍ച്ച നടത്തുന്നു

റിയാദ് - തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹും ചര്‍ച്ച നടത്തി. സൗദി അറേബ്യയും കുവൈത്തും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങള്‍ ഇരുവരും വിശകലനം ചെയ്തു. ഇര്‍ഖ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവും കുവൈത്ത് അമീറും നടത്തിയ കൂടിക്കാഴ്ചയില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരനും സംബന്ധിച്ചു.
സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കുവൈത്ത് അമീറിന് കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ സമ്മാനിച്ചു. കുവൈത്ത് അമീറും സൗദി കിരീടാവകാശിയും പിന്നീട് പ്രത്യേകം വിശദമായി ചര്‍ച്ച നടത്തി.

 

 

 

Latest News