മംഗളൂരു-ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ കബക്കയിൽ ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് പിറകിൽ ഇരുന്നിരുന്ന അധ്യാപിക മരിച്ചു. മാണിയിലെ സ്വകാര്യ സ്കൂൾ അധ്യാപികയും സുരേഷ് കുളലിന്റെ ഭാര്യയുമായ അനിതയാണ് (35) മരിച്ചത്.
ഭർത്താവിനും കുട്ടിക്കുമൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം. ഇരുവരും പരുക്കേറ്റ് ആശുപത്രിയിലാണ്.