ഒക്‌ലഹോമ- ഹൈവേയിൽ പട്രോളിംഗ് നടത്തുന്നതിനിടെ കാറിൽ പരിശോധന നടത്തുകയായിരുന്ന ഹൈവേ ഉദ്യോഗസ്ഥനെയും വാഹനത്തെയും ഇടിച്ചുതെറിപ്പിച്ച് മറ്റൊരു വാഹനം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ നിരവധി പേർ പങ്കുവെച്ചു. ശക്തമായ ഇടിയാണെങ്കിലും ഉദ്യോഗസ്ഥൻ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഹൈവേ പട്രോളംഗിൽ ട്രാഫിക് പരിശോധനക്കിടെയാണ് സംഭവം. അതിവേഗതയിലെത്തിയ മറ്റൊരു കാർ നിർത്തിയിട്ട കാറിന്റെ വശത്ത് അതിശക്തമായി ഇടിക്കുകയായിരുന്നു. ഇരു കാറുകളും തകർന്നു. ഉദ്യോഗസ്ഥൻ നിലത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. ഉദ്യോഗസ്ഥനെയും കാറിലുള്ള ആളുകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.