വാഹനങ്ങളിൽ ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് സുപ്രധാന അറിയിപ്പ്

തിരുവനന്തപുരം-കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യാത്തതോ അപൂര്‍ണമായതോ ആയ എല്ലാ ഫാസ്ടാഗുകളും ജനുവരി 31 നുശേഷം ബാങ്കുകള്‍ മരവിപ്പിക്കുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ജനുവരി 31 നു മുമ്പ് കെ.വൈ.സി അപ്‌ഡേറ്റ് ചെയ്തിരിക്കണമെന്നാണ് മുന്നറിയിപ്പ്.  
ഒരു വാഹനവുമായി ഒന്നിലധികം ഫാസ്ടാഗുകള്‍ ബന്ധിപ്പിക്കുന്നതും ഒന്നിലധികം വാഹനങ്ങള്‍ക്ക് ഒരൊറ്റ ഫാസ്ടാഗ് ഉപയോഗിക്കുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ്  ഹൈവേ അതോറിറ്റി ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ദേശീയ പാതയിലൂടെ സുഖപ്രദമായ  യാത്ര ഉറപ്പാക്കുന്നതിനും ടോള്‍ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമാണ്  ഒരു വാഹനം ഒരു ഫാസ്ടാഗ് എന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്.


സെലിബ്രിറ്റികളില്‍ പലരും പോയത് അയോധ്യയിലേക്ക്, നടി തമന്നയുടേത് വേറിട്ട സന്ദര്‍ശനം


ഹൈവേകളില്‍ യാത്ര ഏറെ സുഗമമാക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ടോള്‍ പ്ലാസകളില്‍ ടോള്‍  അടക്കുന്നത് ലളിതമാക്കുകയും ഹൈവേകളില്‍ അതിവേഗം സഞ്ചരിക്കുന്ന വാഹനങ്ങളെ നിരീക്ഷിക്കുകയും ചെയ്യുന്ന  ഇലക്ട്രോണിക് ടോള്‍ ശേഖരണ സംവിധാനമാണ് ഫാസ്ടാഗ്. അനുബന്ധ അക്കൗണ്ടില്‍ നിന്നാണ് ടോള്‍ തുക സ്വയമേവ ശേഖരിക്കുന്നത്.
റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫാസ്ടാഗ് പ്രവര്‍ത്തിക്കുന്നത്. ബാങ്ക് അക്കൗണ്ടുമായോ പ്രീപെയ്ഡ് കാര്‍ഡുമായോ ആണ് ഇത് ലിങ്ക് ചെയ്യുന്നത്. ഫാസ്ടാഗ് സിസ്റ്റത്തില്‍, കാറിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ഒരു കോഡ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്, അത് എല്ലാ ടോള്‍ പ്ലാസയിലും സ്ഥാപിച്ചിരിക്കുന്ന സ്‌കാനര്‍ വായിക്കുന്നു. സ്‌കാനര്‍ കോഡ് വിജയകരമായി വായിച്ചുകഴിഞ്ഞാല്‍, അത് ബൂം ബാരിയര്‍ തുറന്ന് വാഹനത്തെ കടന്നുപോകാന്‍ അനുവദിക്കുന്നു. ഒപ്പം  ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടില്‍ നിന്നോ പ്രീപെയ്ഡ് കാര്‍ഡില്‍ നിന്നോ ഉചിതമായ ടോള്‍ തുക കുറയ്ക്കുകയും ചെയ്യുന്നു.

 

Latest News