കോണ്‍ഗ്രസ് നേതാവ് മാനവേന്ദ്ര സിംഗിന്റെ ഭാര്യ കാറപകടത്തില്‍ മരിച്ചു

ന്യൂദല്‍ഹി- ദല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് സഞ്ചരിക്കുകയായിരുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം. പിയുമായ മാനവേന്ദ്ര സിംഗും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. മാനവേന്ദ്ര സിംഗിന്റെ ഭാര്യ ചിത്ര സിംഗ് (55) മരിച്ചു. മാനവേന്ദ്ര സിംഗിനും മകന്‍ ഹാമിറിനും (25) അപകടത്തില്‍ പരുക്കുണ്ട്. 

ബി. ജെ. പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജസ്വന്ത് സിംഗിന്റെ മകനാണ് മാനവേന്ദ്ര സിംഗ്.
 
ഡല്‍ഹി- മുംബൈ എക്സ്പ്രസ്വേയില്‍ അല്‍വാറിലാണ് കാര്‍ അപകടമുണ്ടായത്. ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം മതിലില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു.

Latest News