സാരി ഉടുത്ത് പൊട്ട് തൊട്ട്; അല്ലു അര്‍ജുന്റെ പുതിയ ഫോട്ടോ വൈറലായി

ഹൈദരാബാദ്- പുഷ്പ രണ്ടാം ഭാഗത്തിന്റെ സെറ്റില്‍ അല്ലു അര്‍ജുന്‍ സാരി ഉടുത്തിരിക്കുന്ന പുതിയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പുഷ്പ: ദി റൈസ് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ തുടര്‍ച്ചയാണ് പുഷ്പ 2: ദ റൂള്‍. സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന് ചിത്രം ഓഗസ്റ്റ് 15ന് വിവിധ ഭാഷകളില്‍ റിലീസ് ചെയ്യും.
ബിഗ് റിലീസിന് 200 ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് അല്ലു അര്‍ജുന്റെ ലീക്കായ ഫോട്ടോ പ്രചരിക്കുന്നത്.
സെറ്റില്‍ നിന്നുള്ള അല്ലു അര്‍ജുന്റെ സാരി ലുക്കിലുള്ള പുതിയ ഫോട്ടോയാണ് ഓണ്‍ലൈനില്‍ ചോര്‍ന്നത്. നീല സാരിയില്‍ സ്വര്‍ണ്ണാഭരണങ്ങളും നെറ്റിയില്‍ ചുവന്ന പൊട്ടും കൊണ്ട് അലങ്കരിച്ച നടനാണ് ഫോട്ടോയില്‍. കസേരയില്‍ ഇരിക്കുന്ന അല്ലു അര്‍ജുന്റെ കയ്യില്‍ ഒരു ഫോണുമുണ്ട്.

 

 

Latest News