VIDEO കിംഗ് ഖാനെ നെഞ്ചേറ്റാന്‍ ഇതും കാരണമാണ്, സ്റ്റേജില്‍ ആരാധകന്‍ വിതുമ്പി

മുംബൈ- ബോളിവുഡ് താരം ഷാരൂഖ് ഖാനെ കണ്ട ആരാധകരില്‍ ഒരാള്‍ വികാരാധീനനാകുന്നതും നടന്‍ അയാളെ ആശ്വസിപ്പിക്കുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കഴിഞ്ഞ വര്‍ഷം  മൂന്ന് സിനിമകള്‍ ചെയ്ത് ഗംഭീര തിരിച്ചുവരവ് നടത്തിയ താരം മുംബൈയില്‍ ആരാധകരുമായി സംവദിച്ച പരിപാടിയിലാണ് സംഭവം.
രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രമായ ഡങ്കിയുടെ വിജയം മുന്‍നിര്‍ത്തിയായിരുന്നു ആഘോഷ പരിപാടിയും നടനുമായുള്ള സംവാദവും. തന്നെ കണ്ടതിന് ശേഷം വികാരാധീനനായ ആരാധകനെ ഷാരൂഖ് ആശ്വസിപ്പിക്കുന്നതാണ് വൈറലായ വീഡിയോ.
വേദിയിലെത്തിയ യുവാവ് കിംഗ് ഖാനെ കെട്ടിപ്പിടിക്കുമ്പോള്‍ കരയാനും വിറയ്ക്കാനും തുടങ്ങുന്നു. ഷാരൂഖ് ഉടന്‍ തന്നെ അയാളെ ആശ്വസിപ്പിക്കുന്നതും സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ഏറ്റവും ഇഷ്ടപ്പട്ട നടനാണെന്നും തനിക്ക് വലിയ പ്രചോദനമാണെന്നുമാണ് യുവാവ് ഷാരൂഖിനോട് പറയുന്നത്.
ഷാരൂഖ് ക്ഷമയോടെ യുവാവിനെ ശ്രദ്ധിക്കുന്നതും കേള്‍ക്കുന്നതും കാണം.  തുടര്‍ന്ന് അയാള്‍ക്കും മറ്റ് ആരാധകര്‍ക്കുമൊപ്പം ഷാരൂഖ്  ഫോട്ടോക്ക് പോസ് ചെയ്തു. രാജ്യവാസികളും രാജ്യത്തിന് പുറത്തുള്ള ഇന്ത്യക്കാരും സിനിമകളേക്കാള്‍ കൂടുതല്‍ തന്നെ നെഞ്ചേറ്റുന്നുണ്ടെന്ന് കരുതുന്നുവെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. പ്രേക്ഷകരോടും ലോകം മുഴുവനോടും വളരെ നന്ദിയുള്ളവനാണെന്നും പിന്തുണ തുടര്‍ന്നുകൊണ്ടേയിരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
മകള്‍ സുഹാന ഖാന്റെ സിനിമയായ കിംഗ് ആന്‍ഡ് ടൈഗര്‍ എന്ന ചിത്രത്തിലാണ് ഷാരൂഖ് അടുത്തതായി അഭിനയിക്കുന്നത്.

 

Latest News