Sorry, you need to enable JavaScript to visit this website.

മമ്മൂട്ടി മുപ്പതുകാരനായി വരും, എഐ സാങ്കേതികവിദ്യയില്‍ ചിത്രമൊരുങ്ങും

കൊച്ചി- എഴുപത്തിരണ്ടുകാരനായ മമ്മൂട്ടിയെ മുപ്പതുവയസുകാരനായി അവതരിപ്പിക്കുന്ന പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുന്നതായി വാര്‍ത്ത. നിര്‍മിതബുദ്ധി (ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെ മുപ്പതുകളിലുള്ള കഥാപാത്രത്തെ ഒരുക്കാന്‍ താരം സമ്മതം പറഞ്ഞതായി സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊച്ചിയിലെ നിയോ ഫിലിം സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സാങ്കേതിക വിദ്യയുടെ സഹായത്തിലൊരുങ്ങുന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ചുള്ള സൂചന ബി. ഉണ്ണികൃഷ്ണന്‍ നല്‍കിയത്.

സിനിമയെ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. എഐ സാങ്കേതികവിദ്യ സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നു സംവിധായകന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വലിയ മുതല്‍മുടക്ക് ആവശ്യമായി വരുന്നതോടെ സിനിമാ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുന്ന കോര്‍പ്പറേറ്റ് പ്രൊഡക്ഷന്‍ ഹൗസുകള്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തില്‍ ഇടപെടല്‍ നടത്തിയേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഹോളിവുഡ് ചിത്രങ്ങള്‍ കാലങ്ങളായി ഉപയോഗിക്കുന്ന ഡീ ഏജിങ് സാങ്കേതിക വിദ്യ തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായത് 'ഇന്ത്യന്‍ 2' വാര്‍ത്തയായതോടെയാണ്. ചിത്രത്തില്‍ കമല്‍ഹാസന്‍ ഉള്‍പ്പടെയുള്ള കഥാപാത്രങ്ങള്‍ക്കായി ഡീ ഏജിങ് വിദ്യ ഉപയോഗിക്കുന്നുണ്ട്. വെങ്കട് പ്രഭു ചിത്രം ഗോട്ടില്‍ വിജയ്‌യെ ചെറുപ്പമായി അവതരിപ്പിക്കുന്നുണ്ട്.

 

Latest News