Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പീച്ചും പ്ലംസും പൂവിട്ടു; മറയൂരിൽ ഇനി വേനൽപഴക്കാലം

മറയൂരിൽ തോമസ് ഇറുമ്പന്റെ തോട്ടത്തിൽ പൂവിട്ട  പീച്ച് മരങ്ങൾ

ഇടുക്കിമറയൂർ  മലനിരകളിൽ വേനൽ പഴത്തിന്റെ വരവറിയിച്ച് വേനൽ മരങ്ങൾ പൂത്തുലഞ്ഞു. കേരളത്തിലെ പഴങ്ങളുടെ കലവറയായ  കോടമഞ്ഞു പുതച്ച് നിൽക്കുന്ന മറയൂർ മലനിരകളിൽ  ഇല കൊഴിഞ്ഞ മരങ്ങൾ അടി മുടി പൂവണിഞ്ഞു നിൽക്കുന്നത് കണ്ണിന് ഇമ്പമേകും.
പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചരിവായ മറയൂർ മലനിരകളിലെ കാന്തല്ലൂർ,   കീഴാന്തൂർ,   പെരുമല പ്രദേശങ്ങളിലാണ് പീച്ച്, പ്ലംസ് പഴ ചെടികൾ പൂത്തത്. ശൈത്യകാലമായ ഡിസംബർ, ജനുവരി മാസങ്ങളിലാണ് സാധാരണയായി പൂവിടുന്നത്. എന്നാൽ പ്രദേശത്ത് രണ്ടുമാസമായി അനുഭവപ്പെട്ട മഴയും മൂടൽ മഞ്ഞും  മൂലം ചെടികൾ പൂവിടുന്നത് കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ വിളവും  കുറവായിരിക്കും.പ്ലംസ് ചെടിയിൽ വെള്ള പൂവും പീച്ച് ചെടിയിൽ പിങ്ക് പൂവുമാണ്. രണ്ട് മാസത്തിനകം ഇവ കായാകും.
സമുദ്ര നിരപ്പിൽ നിന്നും 4000 അടി ഉയരത്തിലുള്ള കാന്തല്ലുർ ഏതു കൃഷിക്കും അനുയോജ്യമാണ്. മലനിരകളാൽ ചുറ്റപ്പെട്ടുകിടക്കുന്നതിനാൽ മഴനിഴൽ പ്രദേശമാണ് ഇവിടം.
കേരളത്തിൽ മഴ തിമിർക്കുന്ന ജൂൺ,  ജൂലൈ മാസങ്ങളിൽ ഇവിടെ കാറ്റ് മാത്രം വീശീയടിച്ചു കൊണ്ടിരിക്കും. ചുറ്റുമുള്ള മലനിരകൾ മഴയെ തടഞ്ഞു നിർത്തുമ്പോൾ മല മുകളിൽ മാത്രമാകും മഴ. താഴ്വാരത്ത്  മഴ നിഴലും ചിലപ്പോൾ നൂൽ മഴയും കോടമഞ്ഞും. വർഷത്തിൽ ഭൂരിഭാഗവും ഇതേ കാലാവസ്ഥ ആയതിനാൽ മറയൂർ തടത്തിലെ ഏതു വിളകൾക്കും രുചിയേറും.  കേരളത്തിൽ ആപ്പിൾ, കുങ്കുമപ്പൂ  എന്നിവ വിളയുന്ന   ഏക പ്രദേശവും   കാന്തല്ലൂരാണ്.  

Latest News