Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി വിസക്ക് ബയോമെട്രിക്; പുതിയ വിസക്ക് വരുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഏജന്‍സികള്‍, ഇല്ലെങ്കില്‍ പണി പാളും

റിയാദ്- സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസക്ക് ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടപ്പാക്കിത്തുടങ്ങി. പുതിയ വിസയില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ ട്രാവല്‍ ഏജന്‍സികള്‍ എടുത്തുനല്‍കുന്ന സമയക്രമമനുസരിച്ചാണ് നാട്ടിലെ വിഎഫ്എസ് കേന്ദ്രങ്ങളില്‍ പോയി ബയോമെട്രിക് രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ സൗദി അറേബ്യയിലേക്ക് തിരിച്ചുപോകാന്‍ സാധിക്കാത്ത വിധം നിയമലംഘനത്തില്‍ പെട്ട് നാട്ടില്‍ തിരിച്ചെത്തിയവര്‍ പുതിയ വിസക്ക് ശ്രമിക്കരുതെന്ന് ട്രാവല്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടു.
നേരത്തെ സൗദിയില്‍ ജോലി ചെയ്തപ്പോള്‍ ഉണ്ടായ നിയമലംഘനങ്ങളാണ് തിരിച്ചുവരവിന് ഇപ്പോഴും ഭീഷണിയായി നിലനില്‍ക്കുന്നത്. അഥവാ സ്‌പോണ്‍സര്‍മാര്‍ ഹുറൂബ് (ഒളിച്ചോടല്‍) ഗണത്തില്‍ പെടുത്തിയവര്‍, കേസുകളില്‍ പെട്ടവര്‍ എന്നിവര്‍ വിഎഫ്എസില്‍ പോയി വിരലടയാളമെടുത്തെന്ന കാരണത്താല്‍ പുതിയ വിസയില്‍ വരാന്‍ ശ്രമിക്കരുത്. കാരണം വിഎഫ്എസിലെടുക്കുന്ന വിരലടയാളം സൗദിയിലെ എമിഗ്രേഷന്‍ വിഭാഗവുമായി ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലെന്നാണ് ഏജന്റുമാര്‍ പറയുന്നത്. അതേസമയം വിരലടയാളവും മെഡിക്കലും കഴിഞ്ഞ് പാസ്‌പോര്‍ട്ട് സമര്‍പ്പിച്ച എല്ലാവര്‍ക്കും വിസ സ്റ്റാമ്പ് ചെയ്തു നല്‍കുന്നുമുണ്ട്. 
സൗദിയില്‍ നിന്ന് എക്‌സിറ്റിലെത്തിയവര്‍ക്ക് പുതിയ വിസ സ്റ്റാമ്പ് ചെയ്യണമെങ്കില്‍ നേരത്തെ സൗദി ജവാസാത്തില്‍ നിന്നുളള വ്യക്തിഗത വിവരങ്ങളടങ്ങിയ പ്രിന്റുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം രേഖകളൊന്നും കോണ്‍സുലേറ്റും ആവശ്യപ്പെടുന്നില്ല. സമര്‍പ്പിച്ച പാസ്‌പോര്‍ട്ടുകളിലെല്ലാം വിസയടിച്ചുനല്‍കുന്നുണ്ട്. അത്തരക്കാര്‍ പുതിയ വിസയില്‍ സൗദി വിമാനത്താവളത്തിലെത്തി വിരലടയാളമെടുക്കുമ്പോള്‍ കുരുക്കില്‍ പെടാന്‍ സാധ്യതയേറെയാണ്. നേരെ ജയിലിലേക്ക്  മാറ്റപ്പെടുകയോ അല്ലെങ്കില്‍ നാട്ടിലേക്ക് തിരിച്ചയക്കപ്പെടുകയോ ചെയ്‌തേക്കും.
റീ എന്‍ട്രിയിലെത്തിയവര്‍ പുതിയ വിസയെടുക്കുന്നതിന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞിട്ടുണ്ടെന്ന് പരിശോധിച്ചുറപ്പുവരുത്തണം. ഫൈനല്‍ എക്‌സിറ്റിലെത്തിയവര്‍ കേസുകളോ മറ്റോ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യം ഏജന്‍സികളെ അറിയിക്കുകയും വേണം. എല്ലാം മറച്ചുവെച്ച് വിസയടിച്ചാല്‍ വിസക്കും ടിക്കറ്റിനും ചെലവാക്കിയ പണം മാത്രമല്ല മറ്റു ശിക്ഷകളും ഏറ്റുവാങ്ങേണ്ടിവരും. ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞാഴ്ച മുതലാണ് റീ എന്‍ട്രിയില്‍ വന്ന് തിരിച്ചുപോകാത്തവര്‍ക്ക് മൂന്നു വര്‍ഷ പ്രവേശന വിലക്ക് നീക്കിയത്. ഇഖാമ കാലാവധി കഴിഞ്ഞാല്‍ അവര്‍ക്ക് പുതിയ വിസയില്‍ വരുന്നതിന് തടസ്സമില്ല.

Tags

Latest News