Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പരസ്ത്രീബന്ധം; അനിമല്‍ സ്ട്രീമിംഗ് അവസാനിപ്പിക്കണമെന്ന് ആവശ്യം

മുംബൈ-ഭാര്യ ഉള്ളപ്പോള്‍ പരസ്ത്രീ ബന്ധം കാണിക്കുന്നുവെന്ന് ആരോപിച്ച് അനിമല്‍ സിനിമക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിനെതിരായ ചിത്രത്തിന്റെ സ്ട്രീമിംഗ് അവസാനിപ്പിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

രണ്‍ബീര്‍ കപൂര്‍ നായകനായി കഴിഞ്ഞ വര്‍ഷമെത്തിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ് അനിമല്‍. സന്ദീപ് റെഡ്ഡി വാംഗയുടെ സംവിധാനം ചെയ്ത  ആക്്ഷന്‍ ഡ്രാമ ചിത്രമാണിത്.
രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്.
അടുത്തിടെ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് നെറ്റ്ഫ് ളിക്‌സ് അന്നപൂര്‍ണി എന്ന നയന്‍താര ചിത്രം പിന്‍വലിച്ചിരുന്നു. അത് പോലെ അനിമലിന്റെ സ്ട്രീമിംഗും അവസാനിപ്പിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഭാര്യ ഉള്ളപ്പോള്‍ പരസ്ത്രീ ബന്ധം ചിത്രത്തില്‍ കാണിക്കുന്നുണ്ട്. നായകന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനാല്‍ ചിത്രം ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്നാണ് വിമര്‍ശം.
ബോബി ഡിയോള്‍, രശ്മിക മന്ദാന, തൃപ്തി ദിമ്രി, ചാരു ശങ്കര്‍, ബബ്ലു പൃഥ്വീരാജ്, ശക്തി കപൂര്‍, പ്രേം ചോപ്ര, മധു രാജ, സുരേഷ് ഒബ്‌റോയ്, സൗരഭ് സച്ച്‌ദേവ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അമിത് റോയ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സന്ദീപ് റെഡ്ഡി വാംഗ. ടി സിരീസ് ഫിലിംസ്, ഭദ്രകാളി പിക്‌ചേഴ്‌സ്, സിനി 1 സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News