Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തൊഴിലാളികൾക്കൊപ്പം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ച് ഖത്തർ ഐ.സി.ബി.എഫ്

  • നാൽപതാം വാർഷികാഘോഷങ്ങൾക്ക് തുടക്കം

ദോഹ - ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച്, ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള തൊഴിലാളികൾക്കായി റിപ്പബ്‌ളിക് ദിനാഘോഷം സംഘടിപ്പിച്ചു.  ജനുവരി 25 ന് വൈകിട്ട് തുമാമയിലെ ഐ.സി.ബി.എഫ് കാഞ്ചാണി ഹാളിൽ നടന്ന ആഘോഷങ്ങൾ, ഐ.സി.ബി.എഫിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന 40ാം വാർഷികാഘോഷങ്ങൾക്കുള്ള ഉജ്ജ്വല തുടക്കം കൂടിയായി.

ഇന്ത്യൻ തൊഴിലാളി സമൂഹത്തോടുള്ള ഐ.സി. ബി.എഫിന്റെ പ്രതിബദ്ധത വ്യക്തമാക്കിക്കൊണ്ട് , വിവിധ ലേബർ ക്യാമ്പുകളിൽ നിന്നും പ്രത്യേക ക്ഷണിതാക്കളായെത്തിയ നൂറോളം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളായിരുന്നു ആഘോഷ പരിപാടികളുടെ പ്രത്യേക ആകർഷണം. ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 പേർക്ക് ഐ.സി. ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ സ്‌പോൺസർ ചെയ്ത സൗജന്യ ഐ.സി.ബി.എഫ് ഇൻഷുറൻസ് പോളിസികൾ ചടങ്ങിൽ നൽകുകയുണ്ടായി.

ഐ.സി.ബി.എഫ് കോർഡിനേറ്റിംഗ് ഓഫീസറും ഇന്ത്യൻ എംബസിയി ഫസ്റ്റ് സെക്രട്ടറിയുമായ ഡോ. വൈഭവ് തണ്ടാലെ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൽ കഴിഞ്ഞ 40 വർഷമായി ഐ.സി.ബി.എഫ് നടത്തുന്ന  പ്രതിബദ്ധതയുള്ള സേവനങ്ങളിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തുകയും, ഐ.സി.ബി.എഫ് കമ്മിറ്റി അംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.  ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ഇന്ത്യൻ സമൂഹത്തോടുള്ള ഐ.സി.ബി.എഫിന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ അദ്ദേഹം, 40ാം വർഷത്തിൽ വിവിധ മേഖലകളിലായി 40 പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള പദ്ധതിയും പ്രഖ്യാപിച്ചു. 

ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ പ്രസിഡന്റ് ഇ പി അബ്ദുൾ റഹ്മാൻ, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയർമാൻ സാം ബഷീർ, ഐ.സി.ബി.എഫ് മുൻ പ്രസിഡന്റ് നിലാംഗ്ഷു ഡേ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. 
മറ്റ് അപെക്‌സ് ബോഡി അംഗങ്ങളും, വിവിധ അനുബന്ധ സംഘടനാ പ്രതിനിധികളും, വിവിധ കമ്മ്യൂണിറ്റി നേതാക്കളും, തൊഴിലാളി സഹോദരങ്ങളോടൊപ്പം ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ സ്വാഗതവും, മത്സ്യത്തൊഴിലാളി ക്ഷേമ വിഭാഗം മേധാവി ശങ്കർ ഗൗഡ് നന്ദിയും പറഞ്ഞു.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ട്രഷറർ കുൽദീപ് കൗർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, സമീർ അഹമ്മദ്, അബ്ദുൾ റഊഫ് കൊണ്ടോട്ടി, കുൽവീന്ദർ സിംഗ് ഹണി, ഉപദേശക സമിതി അംഗങ്ങളായ ഹരീഷ് കാഞ്ചാണി, ടി. രാമശെൽവം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.

പരിപാടിക്ക് മാറ്റുകൂട്ടിക്കൊണ്ട് അരങ്ങേറിയ വിവിധ കലാപരിപാടികൾ, ദേശസ്‌നേഹത്തിന്റെയും, ഇന്ത്യൻ കലാ പൈതൃകത്തിന്റെയും നേർക്കാഴ്ചയായി.

Tags

Latest News