Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൾച്ചറൽ ഫോറം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

തൃശൂർ ജില്ലാകമ്മറ്റി സംഘടിപ്പിച്ച റിപബ്ലിക് ദിന ചർച്ചാ സദസ്സ് ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്യുന്നു.

ദോഹ - ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കൾച്ചറൽ ഫോറം ജില്ലാക്കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങളെ ഒന്നിച്ചു കൊണ്ടു പോകാൻ സാധിക്കുന്നത് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളാണെന്ന് വിവിധ പരിപാടികളിൽ സംബന്ധിച്ച പ്രഭാഷകർ അഭിപ്രായപ്പെട്ടു. ഏതെങ്കിലും വിഭാഗങ്ങളെ ഒറ്റപ്പെടുത്തി രാജ്യത്തിന് മുന്നോട്ട് പോകാൻ സാധ്യമല്ല എന്നും അത്തരം ശ്രമങ്ങളെ ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രതിരോധിക്കണമെന്നും പ്രഭാഷകർ പറഞ്ഞു. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യൻ സമൂഹം ജാഗ്രത പുലർത്തണമെന്നും വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

തൃശൂർ ജില്ലാ കമ്മറ്റി 'പ്രതീക്ഷയോടെ ഇന്ത്യ' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ചർച്ചാ സദസ്സ് ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്‌സ് ഓഫ് തൃശൂർ പ്രസിഡണ്ട് താജുദീൻ, ഇൻകാസ് തൃശൂർ ജനറൽ സെക്രട്ടറി ഉല്ലാസ് വേലു, ഉദയം പഠന വേദി പ്രസിഡന്റ് അസീസ് മഞ്ഞിയിൽ, ടി.ഡി.ഐ.എ പ്രസിഡന്റ് മുഹമ്മദ് റഷീദ്, കൾച്ചറൽ ഫോറം ജില്ലാ സെക്രട്ടറി സിമി അക്ബർ, ജില്ലാ കമ്മിറ്റിയംഗം നിഹാസ് എറിയാട് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുൽ വാഹദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലീം എൻ.പി സ്വാഗതം പറഞ്ഞു. ലത്തീഫ് ഗുരുവായൂരിന്റെ മോണോലോഗ്, മെഹ്ദിയ മൻസൂർ, ബഷീർ പി.ബി എന്നിവരുടെ ഗാനങ്ങളും അരങ്ങേറി. 

മലപ്പുറം ജില്ലാ കമ്മറ്റി റിയാദ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും വെൽനസ്സ് ഹാർമണി മീറ്റും കൾച്ചറൽഫോറം പ്രസിഡന്റ് ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല പ്രസിഡന്റ് അമീൻ അന്നാര പരിപാടി നിയന്ത്രിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദലി, സംസ്ഥാന സെക്രട്ടറി ശറഫുദ്ധീൻ, സംസ്ഥാന സമിതിയംഗം മുനീഷ് എ.സി, കൾച്ചറൽ ഫോറം മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഷമീർ വി കെ, വൈസ് പ്രസിഡന്റുമാരായ ഷാനവാസ് വേങ്ങര, സൈഫുദ്ധീൻ വളാഞ്ചേരി, അഹമ്മദ് കബീർ, സെക്രട്ടറിമാരായ ഇസ്മായിൽ വെങ്ങശ്ശേരി, ഫഹദ് മലപ്പുറം, ഇസ്മായിൽ പൊന്മുണ്ടം, ട്രഷറർ അസ്ഹറലി പി തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ഫിറ്റ്‌നസ്സ് ട്രെയിനിംഗ് സെഷനും നടന്നു.

കോഴിക്കോട് ജില്ലാകമ്മറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിന വനിതാ സംഗമം കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് നജ്‌ല നജീബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ ലത കൃഷ്ണ, സക്കീന അബ്ദുല്ല, തുടങ്ങിയവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഫൗസിയ ജൗഹർ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായന, പ്രതിജ്ഞ പുതുക്കൽ, സ്വാതന്ത്ര്യ സമര സേനാനികൾക്ക് മൗന പ്രാർത്ഥന, ദേശ ഭക്തിഗാനം തുടങ്ങിയവ അരങ്ങേറി.

എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും ചർച്ചാ സദസ്സും കൊച്ചിൻ അക്കാദമി ഡയറക്ടർ ഷറഫുദ്ദീൻ എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം ഫൈസൽ ടി.എ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ എം.എസ് അധ്യക്ഷത വഹിച്ചു. ഫൈസൽ ടി.എ, ശുഐബ് കൊച്ചി, ഉവൈസ് ആലുവ, ലത്തീഫ് കൊച്ചി, മുഹ്‌സിന ജാസിദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. വൈസ് പ്രസിഡന്റ് സലീം എടനക്കാട് സ്വാഗതവും ശുഐബ് ചുള്ളിക്കൽ സമാപന പ്രസംഗവും നടത്തി. 

പാലക്കാട് ജില്ലാ കമ്മറ്റി 'വി ദി പീപ്പിൾ ഓഫ് ഇന്ത്യ' എന്ന തലക്കെട്ടിൽ ഐ.സി.സി യിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സദസ്സിൽ ജില്ലാ പ്രസിഡന്റ് മുഹ്‌സിൻ വി.കെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ഷാജുദ്ധീൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലബീബ എ റഹീം ഭരണ ഘടനാ ആമുഖം വായിക്കുകയും സദസ്സ് പ്രതിജ്ഞ പുതുക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അബൂസ് പട്ടാമ്പി സ്വാഗതവും ജില്ലാ കമ്മറ്റി അംഗം യാസർ അറഫാത്ത് സമാപനവും നിർവഹിച്ചു.
 

Tags

Latest News