ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആന്‍ഡ് ഷോ വാഹനവും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട - ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആന്‍ഡ് ഷോ വാഹനവും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പത്തനംതിട്ട - കോഴഞ്ചേരി റോഡില്‍ പുന്നലത്ത് പടിക്ക് സമീപമുണ്ടായ അപകടത്തില്‍ നീലഗിരി സ്വദേശി അജിത്, പുന്നപ്ര സ്വദേശി അഖില്‍ എന്നിവരാണ് മരിച്ചത്. ആലപ്പുഴ മുതുകുളം സ്വദേശി സുര്‍ജിത്തിന് ഗുരുതരമായി പരിക്കേറ്റു. കുട്ടനാട് കണ്ണകി ക്രിയേഷന്‍സിന്റെ വാഹനമാണ് പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് ലോറി പൂര്‍ണ്ണമായും തകര്‍ന്നു. മരിച്ച രണ്ടു പേരും ഗാനമേള ട്രൂപ്പിന്റെ വാഹനത്തിലുണ്ടായിരുന്നവരാണ്.

 

Latest News