യു.എസ് സൈനികരുടെ മരണം, ബൈഡനെതിരെ വിമര്‍ശം ശക്തം

ജോര്‍ദാന്‍-സിറിയന്‍ അതിര്‍ത്തിയിലെ സൈനിക താവളത്തില്‍ മൂന്ന് സൈനികരുടെ മരണത്തിനിടയാക്കിയ ആക്രമണത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ വ്യാപക വിമര്‍ശം.  'ഇറാനോടുള്ള ബൈഡന്റെ പ്രീണന തന്ത്രം' എന്ന് കോണ്‍ഗ്രസ് അംഗം മൈക്ക് വാള്‍ട്ട്‌സ് കുറ്റപ്പെടുത്തി. തടയാമായിരുന്ന ദുരന്തം എന്നും അദ്ദേഹം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ എഴുതി.ആക്രമണം അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്. ഇത് യുദ്ധത്തിന്റെ വ്യാപനത്തിന് കാരണമാകുമോ എന്ന ഭീതിയിലാണ് മേഖല. 'എന്നെന്നേക്കുമായി യുദ്ധങ്ങള്‍' അവസാനിപ്പിക്കണമെന്ന് പറഞ്ഞ പ്രസിഡന്റാണ് ഇപ്പോള്‍ അമേരിക്ക ഭരിക്കുന്നത്. കുറ്റവാളികളെ ശിക്ഷിക്കുമെന്ന ജോ ബൈഡന്റെ  ഭീഷണി  സ്ഥിതി വഷളാവും എന്നതിന്റെ സൂചനയാണ്.
ഗാസ യുദ്ധത്തിന് പിന്തുണ നല്‍കിയതിലൂടെ അമേരിക്ക മിഡിലീസ്റ്റില്‍ കുടുങ്ങിയതായാ് നിരീക്ഷകര്‍ കരുതുന്നത്. അമേരിക്കന്‍ സൈനികരുടെ മരണം ബൈഡന് കൂടുതല്‍ സമ്മര്‍ദം നല്‍കും.

 

 

Latest News