കൊച്ചി- പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ഗോവിന്ദ് പത്മസൂര്യയുടേയും ഗോപിക അനിലിന്റേയും ഹല്‍ദി ആഘോഷം ഏറ്റെടുത്ത് ആരാധകര്‍.
അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് ഹല്‍ദി ആഘോഷമാക്കി. നടിമാരായ മിയ, ഷഫ്‌ന, പൂജിത, സ്വാസിക തുടങ്ങിയവര്‍ ഹല്‍ദി ആഘോഷത്തിന് എത്തി. കൂടാതെ ടെലിവിഷന്‍, സോഷ്യല്‍ മീഡിയ താരങ്ങളും ചടങ്ങിന് കൊഴുപ്പേകി. ചുവപ്പ്, മഞ്ഞ കോമ്പിനേഷനിലുള്ള വേഷത്തിലാണ് നവദമ്പതികള്‍ എത്തിയത്. ചടങ്ങിന്റെ വീഡിയോയും പുറത്തുവന്നു.
ജനുവരി 28നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഗോവിന്ദ് പത്മസൂര്യ-ഗോപിക അനില്‍ വിവാഹം. കഴിഞ്ഞ ദിവസം ഗോപിക ബ്രൈഡ് ടുബി ആഘോഷമാക്കിയിരുന്നു. ഗോപികയുടെ അനിയത്തിയും നടിയുമായ കീര്‍ത്തന അനിലാണ് ആഘോഷ ചിത്രങ്ങള്‍ പങ്കിട്ടത്.