ആകാംക്ഷാ ഭരിതമായ റൂട്ട് നമ്പര്‍ 17 കൂടുതല്‍ തിയേറ്ററുകളിലേക്ക്

കൊച്ചി- അഭിലാഷ് ജി. ദേവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത റൂട്ട് നമ്പര്‍ 17 എന്ന തമിഴ് ചിത്രം ഷോ ടൈമും റിലീസിംഗ് കേന്ദ്രങ്ങളും വര്‍ധിപ്പിച്ചു. മൂവീ മാര്‍ക്ക് റിലീസ് ആണ് സിനിമ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ഡോ. അമര്‍ രാമചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് പ്രണവം നിര്‍വ്വഹിക്കുന്നു.

ജിത്തന്‍ രമേഷ്, അരുവി മധന്‍, ഹരീഷ് പേരടി,
അഖില്‍ പ്രഭാകര്‍, ഡോ. അമര്‍ രാമചന്ദ്രന്‍, മാസ്റ്റര്‍ നിഹാല്‍ അമര്‍, അഞ്ജു പാണ്ഡ്യ, ജന്നിഫര്‍ മാത്യു, ടൈറ്റസ് എബ്രഹാം, ഫ്രോളിക്ക് ജോര്‍ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

യുഗ ഭാരതി, കു കാര്‍ത്തിക്, സെന്തമിഴ് ദാസന്‍ എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതവും പശ്ചാത്തല സംഗീതവും പകരുന്നു. ആദ്യമായാണ് ഔസേപ്പച്ചന്‍ തമിഴ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

ശ്വേത മോഹന്‍, ഒഫ്രോ, റിത ത്യാഗരാജന്‍, ദേവു മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റിംഗ്- അഖിലേഷ് മോഹന്‍, പി. ആര്‍. ഒ: എം. കെ. ഷെജിന്‍.

Latest News