പണക്കാരനാണ്, പ്രതാപിയാണ്; പക്ഷേ പ്രവാസിക്ക് സന്തോഷമില്ല, എന്തുകൊണ്ട്?

ന്താണ് സന്തോഷത്തിന്റെ രസതന്ത്രം? പ്രവാസികള്‍ സന്തോഷം നേടാന്‍വേണ്ടി രാപ്പകല്‍ അധ്വാനിക്കുന്തോറും അതകലുന്നതായാണ് പലര്‍ക്കും അനുഭവം.
മനുഷ്യകുലത്തെയാകമാനം ദു:ഖം വേട്ടയാടിയ  കൊറോണക്കാലത്ത്
ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ഗ്രന്ഥമാണ്. 'ഇക്കി ഗായ് '
ഹെക്റ്റര്‍ ഗാര്‍സിയ, ഫ്രാന്‍സെസ്‌ക് മിറാലെസ് എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്. ജപ്പാനിലെ ഒഗിനാവ നിവാസികളിലെ അത്ഭുതപ്പെടുത്തുന്ന ആയുരാരോഗ്യത്തെ കുറിച്ചുള്ള പഠനമാണിത്.
അവര്‍ ജീവിതത്തില്‍ കൊണ്ട് നടക്കുന്ന സന്തോഷമാണ് ഇതിന് കാരണമെന്നാണ് ഗ്രന്ഥകര്‍ത്താക്കളുടെ നിരീക്ഷണം.
സന്തോഷം ആരോഗ്യത്തിനും ആയുസ്സ് വര്‍ധനവിനും കാരണമാകുമെന്ന് ശാസ്ത്രീയപഠനനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.
പക്ഷെ സന്തോഷം എന്ത്?  മന:ശാസ്ത്രജ്ഞര്‍ നീണ്ട മുപ്പത് വര്‍ഷങ്ങള്‍  ഈ വിഷയത്തില്‍ പഠനം നടത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
ആ ഗവേഷണഫലം നമുക്കും അറിയേണ്ടതുണ്ട് . സന്തോഷദായകമായ നിമിഷങ്ങള്‍ക്ക് വേണ്ടിയാണല്ലോ നമ്മള്‍ നിദ്രയും നിശയും മറക്കുന്ന് അധ്വാനിക്കുന്നത്.
സന്തോഷം പലര്‍ക്കും പലതാണെന്നാണ് ഇവരുടെ വിലയിരുത്തല്‍.
അത് നേടാന്‍കഴിയുന്ന പ്രധാനപ്പെട്ട പതിനഞ്ച് കാര്യങ്ങള്‍ ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.
അതിലൊന്നാണ് മറ്റുള്ളവര്‍ക്ക് കൂടി സന്തോഷം പകരുക എന്നത്.
പരസ്പരം പുലര്‍ത്തി പോരുന്ന  സ്‌നേഹ ബന്ധങ്ങളാണ്
ഒഗിനാവയില്‍ താമസിക്കുന്നവരുടെ സന്തോഷത്തിന്റെ ഒരു രഹസ്യം എന്നാണ് ഇക്കി ഗായ് എന്ന പുസ്തകവും പറയുന്നത്.

പണക്കാരനും പ്രതാപിയുമായിട്ടും പല പ്രവാസികള്‍ക്കും ജീവിതത്തില്‍ സന്തോഷം കിട്ടാക്കാനിയായതിന്റെ കാരണം കൂടുതല്‍ അന്വേഷിക്കണമെന്ന് തോന്നുന്നില്ല.
പ്രവാസിയായി നാം പറന്നകലുന്നത് കുടു:ബമെന്ന കിളിക്കുട്ടില്‍ നിന്ന് മാത്രമല്ല ബന്ധുക്കളില്‍നിന്ന് കൂടിയാണ്. പ്രവാസം തുടരുംതോറും ഇത് മൂര്‍ച്ചിക്കുന്നതായാണ് പലര്‍ക്കും അനുഭവം.

ക്യാനുകളില്‍ വെള്ളം നിറച്ച് കൊണ്ടിരിക്കുകയാണദ്ദേഹം സുഖവിവരങ്ങള്‍ അന്വോഷിക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു നാട്ടിലെ വിശേഷങ്ങളൊക്കെ ...?
ഒരു പൊട്ടിത്തെറി അവനവന്റെ കാര്യം നോക്കുകയല്ലാതെ .....
പാവം പ്രവാസികള്‍ ഇടുങ്ങികൂടുകയാണ്. കാരണങ്ങള്‍ പലതാവാം.
ബന്ധുമിത്രാദികളോടുളള ബന്ധം കുറയുന്നതിന് പ്രവാസികള്‍ പറയുന്ന കാരണം സമയക്കുറവാണ് വിദേശത്തായാലും നാട്ടിലായാലും കാരണം ഇതു തന്നെ.
പ്രിയ പ്രവാസി ചില കാര്യങ്ങള്‍ നമ്മള്‍ അതിജയിച്ചേ മതിയാകൂ
അതിന് കാരണങ്ങള്‍ കണ്ടെത്തിയാല്‍ കെണിയില്‍ കുടുങ്ങും.
ബന്ധങ്ങളാണ് ബന്ധനങ്ങളില്‍നിന്ന് നമ്മെ രക്ഷപ്പെടുത്താറുള്ളത്.
തളരുമ്പോള്‍ താങ്ങാന്‍ ഒരാളല്ലെങ്കില്‍ മറ്റൊരാളുണ്ടാകും.
നാം സാമൂഹ്യ ജീവിയായത് കൊണ്ട് ബന്ധങ്ങളില്‍ വിള്ളല്‍ വീഴാതെ വിളക്കി ചേര്‍ത്ത് കൊണ്ടേയിരിക്കണം.
വിള്ളലുകള്‍ പ്രസവിച്ച് കൂട്ടുന്നത് പോരുകള്‍ മാത്രമായിരിക്കും.
സന്തോഷത്തില്‍ ബന്ധങ്ങള്‍ക്ക് പ്രാധാന്യമുണ്ടെന്ന കണ്ടെത്തല്‍ നാം സഗൗരവം ഉള്‍കൊണ്ടേ മതിയാകൂ.
' ആനന്ദതുന്ദിലമായ ആയുസ്സ് ആര്‍ക്കെല്ലാം ആഗ്രഹമുണ്ടോ അവന്‍ കുടുംബ ബന്ധം ചേര്‍ക്കട്ടേ '
മുഹമ്മദ് നബി (സ) യുടെ ഈ അദ്ധ്യാപനം നമുക്ക് പ്രചോദനം പകരേണ്ടതാണ്.


ഒഴിവാക്കിയ നടിയെ തന്നെ ബോളിവുഡ് താരം വീണ്ടും വിവാഹം ചെയ്യുന്നു

അധികൃതര്‍ ഉണരുമ്പോഴേക്കും ഗായികയുടെ നഗ്നചിത്രങ്ങള്‍ ലക്ഷങ്ങളിലെത്തി, ഭയാനകം


 

Latest News