VIDEO ഫസ്റ്റ് നൈറ്റില്‍ നടി സ്വാസികയെ പൂട്ടിയിട്ടു, താക്കോല്‍ തപ്പിനടന്ന് പ്രേം ജേക്കബ്

കൊച്ചി- വിവാഹം കഴിഞ്ഞ് ആദ്യരാത്രി താരദമ്പതികള്‍ക്ക് പണി കൊടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. മലയാളികളുടെ പ്രിയ നടി സ്വാസിക കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ടെലിവിഷന്‍ താരം പ്രേം ജേക്കബാണ് ഭര്‍ത്താവ്.
വിവാഹാഘോഷത്തില്‍ നിന്നുള്ള നിരവധി വിഡിയോകളാണ് പുറത്തുവന്നതിനു പിന്നാലെയാണ്  ഫസ്റ്റ് നൈറ്റില്‍ തന്നെ പണി വാങ്ങിയ വീഡിയോയും പ്രചരിക്കുന്നത്.


യുവാക്കള്‍ ജോലി തേടി യുദ്ധം നടക്കുന്ന ഇസ്രായിലില്‍ പോകാന്‍ ക്യൂ നില്‍ക്കുന്നു; ഇത് ഹൃദയഭേദകമാണെന്ന് കോണ്‍ഗ്രസ്


'ഒരു ദിവസം മുഴുവന്‍ അവള്‍ കാത്തിരുന്നപ്പോള്‍ ഞങ്ങള്‍ നല്‍കിയ ടാസ്‌ക്' എന്ന് പറഞ്ഞാണ് നിശാന്ത് മേനോന്‍ വീഡിയോ പങ്കുവച്ചത്. ആദ്യരാത്രിയില്‍ മുറിയില്‍ എത്തിയ സ്വാസികയെ കസിന്‍സ് പൂട്ടിയിടുകയായിരുന്നു. താക്കാല്‍ കണ്ടെത്തി വാതില്‍ തുറക്കണം എന്നായിരുന്നു ടാസ്‌ക്. പ്രേം താക്കോല്‍ തപ്പി നടക്കുന്നതും അവസാനം കണ്ടുപിടിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്.
ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് കുളമാക്കാന്‍ ശ്രമിക്കുന്ന കസിന്‍സ്' എന്ന കാപ്ഷനില്‍ സ്വാസികയും വിഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കി. നിരവധി പേരാണ് വീഡിയോക്ക് താഴെ രസകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്ത്ത.  
സീരിയലിന്റെ സെറ്റില്‍ വെച്ചാണ് സ്വാസികയും പ്രേമും ആദ്യമായി കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം ജേക്കബ്.

 

Latest News