ജിദ്ദയിൽ വാണിജ്യസ്ഥാപനത്തിൽ മോഷണം നടത്തിയ 9 പേർ പിടിയിൽ

ജിദ്ദ- ജിദ്ദയിൽ വാണിജ്യസ്ഥാപനത്തിന്റെ ഗോഡൗൺ കൊള്ളയടിച്ച് ഇരുമ്പുലോക്കർ തകർത്ത് പണം കൊള്ളയടിച്ച് കേസിൽ ഒൻപതു പേരെ ജിദ്ദ പോലീസ് പിടികൂടി. അതിർത്തി സുരക്ഷാ സംവിധാനം ലംഘിച്ച് എത്തിയ അഞ്ചു പേരും നാല് യെമൻ പൗരൻമാരുമാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. വെയർഹൗസിലെ നിരീക്ഷണ ക്യാമറയിൽ പ്രതികളുടെ ചിത്രം പതിഞ്ഞിരുന്നു. ഇവർ മോഷണം നടത്തുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. 
മോഷ്ടിച്ച രണ്ട് വാഹനങ്ങളുമായി പ്രതികൾ ഇവിടെനിന്ന് രക്ഷപ്പെട്ടു. വാഹനം പിന്നീട് കണ്ടെടുത്തു. പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവെന്നും പ്രോസിക്യൂഷന് കൈമാറിയെന്നും അധികൃതർ അറിയിച്ചു.
 

Latest News